പതിനാറു വയസുവയ്‌സുകാരിയുടെ പീഡനം ബ്രസീലില്‍ സ്ത്രീ പ്രക്ഷോഭം ശക്തമാകുന്നു അയ്യായിരത്തോളം സ്ത്രീകള്‍ സാവോ പോളോയിലും റിയോ ഡി ജെനീറോ യിലെ തെരുവുകളിലും പ്രകടനം നടത്തി

ബ്രസീലിലെ തെരുവില്‍ വച്ച് പതിനാറു വയസുകാരിയായ പെണ്‍കുട്ടിയെ 33 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തില്‍ ബ്രസീലില്‍ പ്രധിഷേധം ശക്തമാകുന്നു. പതിനാറു വയസുകാരിയെ പീഡിപ്പിച്ചതിന് ശേഷം വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത കേസില്‍ പോലീസ് മൂന്ന് പേരെ അറസ്റ്റു ചെയ്തിരുന്നു.
ബ്രസീലിലെ സാവോ പോളോയിലെയും റിയോ ഡി ജനീറോയിലെയും തെരുവുകളില്‍ അയ്യായിരത്തില്‍ കൂടുതല്‍ സ്ത്രീകളാണ് തെരുവിലിറങ്ങി പ്രധിഷേധിച്ചത്. പ്രധിഷേധത്തെ തുടര്‍ന്ന് തെരുവിലിറങ്ങിയ ആയിരക്കണക്കിന് സ്ത്രീകള്‍ 'ഞങ്ങള്‍ക്കും രക്തസ്രാവം ഉണ്ട്, അത് അവളുടെ മാത്രം കുറ്റമല്ല', ബ്രസീലിലെ പീഡന സംസ്‌കാരത്തെ നിര്‍ത്തുക എന്നീ മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചു. സാവോ പോളോയില്‍ നടന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ പ്രധിഷേധ പ്രകടനമായിരുന്നു പതിനാറു വയസുകാരി പെണ്‍കുട്ടിയ്ക്ക് വേണ്ടി നടന്നത്.
മുദ്രാവാക്യങ്ങള്‍ വിളിച്ചും,ഗവണ്‍മെന്റിനെ ചീത്ത വിളിച്ചും, പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ചുമായിരുന്നു പ്രധിഷേധം. ബ്രസീലിലെ ആക്ടിംഗ് പ്രസിഡന്റ് മൈക്കല്‍ ടെമരിനെതിരെ ശക്തമായ പ്രധിഷേക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha