ജോലിക്കെന്ന് പറഞ്ഞു വിസ അയച്ചു കൊടുത്ത് യുവതിയെ ബഹ്‌റൈനില്‍ സെക്‌സ് റാക്കറ്റില്‍ പെടുത്താന്‍ ശ്രമം

ജോലിക്കെന്ന് പറഞ്ഞു വിസ അയച്ചു കൊടുത്ത് യുവതിയെ ബഹ്‌റൈനില്‍ സെക്‌സ് റാക്കറ്റില്‍ പെടുത്താന്‍ ശ്രമിച്ച ഇന്ത്യക്കാരന് മനാമ ഹൈക്രിമിനല്‍ കോടതി 10 വര്‍ഷം തടവുശിക്ഷ വിധിച്ചു. മനുഷ്യക്കടത്ത്, വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കല്‍ തുടങ്ങിയ ആരോപണങ്ങളില്‍ പ്രതി കുറ്റക്കാരനന്നു തെളിഞ്ഞതിനാല്‍ പ്രതിയെ ശിക്ഷക്ക് ശേഷം നാട് കടത്താനും കോടതി വിധിച്ചു.
കേസിനാസ്പദമായ സംഭവം നടന്നത് 2014 ല്‍ ആണ്. സലൂണില്‍ പ്രതിമാസം 120 ദിനാര്‍ ലഭിക്കുമെന്ന് പറഞ്ഞാണ് വിസ അയച്ചു കൊടുത്തത്. അന്‍പതിനായിരം രൂപയ്ക്കു വിസ വാങ്ങിയ ശേഷം ബഹ്‌റൈനില്‍ എത്തിയപ്പോള്‍ തന്നെ യുവതിയെ വിമാനത്താവളത്തില്‍ നിന്ന് കൊണ്ട് പോയി അപാര്‍ട്ട്‌മെന്റില്‍ താമസിപിച്ചു. മൂന്ന് ദിവസം അവിടെ താമസിപ്പിച്ചതിനു ശേഷം സെക്‌സ് റാക്കറ്റിന്റെ ഭാഗമാകണം എന്ന് പറഞ്ഞ ക്രൂരമായി മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഘം മറന്നു വച്ച താക്കോലെടുത്ത് പുറത്തിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് യുവതി കോടതിയില്‍ പറഞ്ഞത്. ഫോണ്‍,പാസ്‌പോര്‍ട്ട് തുടങ്ങിയവ എല്ലാം സംഘത്തിന്റെ കൈയില്‍ പെട്ട് പോയതായും യുവതി കോടതിയില്‍ പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha