ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മൂന്നു മരണം, നിരവധി പേര്‍ക്ക് പരിക്ക്

ബെല്‍ജിയത്തില്‍ ഗുഡ്‌സ് ട്രെയിനും പാസഞ്ചര്‍ ട്രെയിനും തമ്മില്‍ കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു. 40 ഓളം പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രിയിലാണ് സംഭവം.
സിഗ്നല്‍ തെറ്റി ഒരേ പാളത്തില്‍ ഓടിയ പാസഞ്ചര്‍ ട്രെയിന്‍ ഗുഡ്‌സ് ട്രെയിനു പിന്നില്‍ ഇടിക്കുകയായിരുന്നു. ലീജിയില്‍ നിന്നും നമൂറിലേക്കു പോകുകയായിരുന്ന പാസഞ്ചര്‍ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha