ഡൊണാള്‍ഡ് ട്രംപ് ഒരു കോമാളി: മുന്‍ ഓസ്‌കാര്‍ ജേതാവ് മൈക്കല്‍ മൂര്‍

അമേരിക്കയിലെ റിപ്പബ്‌ളിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് കോമാളിയാണെന്ന് ഓസ്‌കര്‍ ജേതാവും പ്രമുഖ ഡോക്യുമെന്ററി സംവിധായകനുമായ മൈക്കല്‍ മൂര്‍. തന്റെ പുതിയ ചിത്രമായ വേര്‍ ടു ഇന്‍വേഡ് നെക്സ്റ്റിന്റെ പ്രദര്‍ശനാര്‍ഥം യു.കെയിലത്തെിയ അദ്ദേഹം അവിടുത്തെ പത്രമായ ഇന്‍ഡിപെന്‍ഡന്റുമായി നടത്തിയ അഭിമുഖത്തിലാണ് ട്രംപിനെതിരെ രൂക്ഷവിമര്‍ശം നടത്തിയത്.
രാജ്യത്തെ 80 ശതമാനം വരുന്ന സ്ത്രീകള്‍, കറുത്തവര്‍, ലാറ്റിനമേരിക്കന്‍ കുടിയേറ്റക്കാര്‍ എന്നിവരെ ട്രംപ് ഇതിനകം തന്നെ അകറ്റിയിട്ടുണ്ട്. എന്നാല്‍, ജര്‍മനിയില്‍ 1932ല്‍ ഹിറ്റ്‌ലര്‍ ചെയ്തതുപോലെ രാജ്യത്തെ ഒരു വിഭാഗത്തെ ഉന്മാദത്തിലാഴ്ത്തി വോട്ട് പിടിക്കാന്‍ ട്രംപിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീങ്ങള്‍ക്കെതിരെ ട്രംപ് നടത്തിയ പരാമര്‍ശമാണ് അദ്ദേഹത്തിനെതിരെ വ്യാപകമായ പ്രതിഷേധത്തിന് വഴിവെച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha