വെറുതേ ഞങ്ങള്‍ക്ക് പണം വേണ്ട...വമ്പന്‍ ഓഫര്‍ വേണ്ടെന്ന് വച്ച് നാട്ടുകാരുടെ രാജ്യ സ്‌നേഹം

മാസാ മാസം വെറുതേ കുറച്ച് പണം നല്കാമെന്ന് സര്‍ക്കാര്‍ പറഞ്ഞാല്‍ ആരെങ്കിലും തള്ളിക്കളയുമോ? തള്ളിക്കളയും ഞങ്ങള്‍ക്ക് അങ്ങനെ വേണ്ട എന്നു പറഞ്ഞ രാജ്യം... സ്വിസ് ജനത ഈ ഓഫര്‍ വേണ്ടെന്ന് വച്ചിരിക്കുകയാണ്. സ്വിറ്റ്‌സര്‍ലന്‍ഡ് ഗവണ്‍മെന്റ് മുന്നോട്ട് വച്ച എല്ലാവര്‍ക്കും മിനിമം വേതനമെന്ന വാഗ്ദാനമാണ് സ്വിസ് ജനത രണ്ടാമതൊന്ന് ആലോചിക്കാതെ നിരസിച്ചത്. ഹിതപരിശോധനയിലാണ് നിര്‍ദ്ദേശം ജനങ്ങള്‍ തള്ളിയത്. ജനങ്ങളെ മടിയന്മാരാക്കാന്‍ മാത്രമെ ഇതുപകരിക്കൂ എന്ന് ഹിതപരിശോധനയില്‍ പങ്കെടുത്ത ഭൂരിപക്ഷം ആളുകളും നിലപാടെടുത്തു.
രാജ്യത്തെ ഓരോ പൗരനും പ്രതിവര്‍ഷം 30,000 ഡോളര്‍ (ഏകദേശം 20.32 ലക്ഷം രൂപ) വീതം നല്‍കണമെന്നാണ് ഇതിനായി വാദിച്ചിരുന്നവരുടെ ആവശ്യം. എന്നാല്‍ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതമുണ്ടാകുമെന്ന് ചൂണ്ടിക്കാണിച്ച് സര്‍ക്കാരും വലിയൊരു വിഭാഗം ജനങ്ങളും എതിര്‍ത്തിരുന്നു. ഒരു ലക്ഷത്തിലേറെപ്പേര്‍ നടത്തിയ സമരത്തെ തുടര്‍ന്നാണ് സ്വിസ് സര്‍ക്കാര്‍ ഹിതപരിശോധന നടത്തിയത്. മുതിര്‍ന്നവര്‍ക്ക് പ്രതിമാസം 2,500 ഡോളറും കുട്ടികള്‍ക്ക് 600 ഡോളറും അടിസ്ഥാന വരുമാനംനല്‍കണമെന്നായിരുന്നു ആവശ്യം. രാജ്യത്ത് നിന്ന് ദാരിദ്ര്യം തുടച്ചുനീക്കുന്നതിനായാണ് ഇവര്‍ ആ ഈവശ്യവുമായി സര്‍ക്കാരിനെ സമീപിച്ചത്. തുടര്‍ന്ന് പൊതുജനാഭിപ്രായം അറിയുന്നതിനായി ഹിതപരിശോധന നടത്തുകയായിരുന്നു.
ഹിതപരിശോധന അനുകൂലമാകുകയായിരുന്നെങ്കില്‍ രാജ്യത്തിന് 20800 കോടി ഫ്രാങ്ക് ബാധ്യത ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ വീടുകളിലെയും മഠങ്ങളിലെയും ജോലികള്‍, പരിപാലനസേവനങ്ങള്‍ തുടങ്ങി സ്വിറ്റ്‌സര്‍ലന്‍ഡിലെ 50 ശതമാനത്തിലധികം സേവനങ്ങള്‍ക്കും പ്രതിഫലം ലഭിക്കുന്നില്ലെന്നും അത്തരം സേവനങ്ങള്‍ക്ക് മൂല്യമുണ്ടാക്കിക്കൊടുക്കാന്‍ ഇത്തരത്തിലൊരു പദ്ധതി ഉപകരിക്കുമെന്നും പദ്ധതിയെ അനുകൂലിക്കുന്നവര്‍ വാദിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha