സൈനിക ഉദ്യോഗസ്ഥ മിസ് യുഎസ്എ ആയി തെരഞ്ഞെടുക്കപ്പെട്ടു

മിസ് യുഎസ്എ മത്സരത്തില്‍ 26 വയസുകാരിയായ സൈനിക ഉദ്യോഗസ്ഥ സൗന്ദര്യറാണിയായി തെരഞ്ഞെടുക്കപ്പെട്ടു. കൊളംബിയന്‍ സ്വദേശിയായ ഡേഷൗന ബാബറാണു സൗന്ദര്യമത്സരത്തില്‍ ജേതാവായത്. ലാസ് വേഗാസിലെ ടി- മൊബൈല്‍ അരീനയില്‍ നടന്ന മത്സരത്തില്‍ 51 സുന്ദരികളെ മറികടന്നാണു ഡോഷൗന സൗന്ദര്യറാണിയായത്. മിസ് ഹവായി ചെല്‍സിയ ഹാര്‍ഡിനാണു ഫസ്റ്റ് റണ്ണര്‍ അപ്പ്. യുദ്ധഭൂമിയിലെ സ്ത്രീകളെക്കുറിച്ചു ചോദ്യത്തിനു ശക്തമായ മറുപടിയാണു ഡേഷൗനയെ വിജയത്തിലെത്തിച്ചത്. യുഎസ് സൈന്യത്തില്‍ പ്രവര്‍ത്തിച്ച വനിതയെന്ന നിലയില്‍ പറയുകയാണെങ്കില്‍ തന്റെ കാഴ്ച്ചപ്പാടില്‍ സ്ത്രീകളും പുരുഷന്മാരെ പോലെതന്നെ ഉറപ്പുള്ളവരാണ്. യൂണിറ്റ് കമാന്‍ഡര്‍ എന്ന നിലയില്‍ താന്‍ ശക്തയും സമര്‍പ്പണമുള്ളവളാണെന്നും ഡേഷൗന പറഞ്ഞു. മിസ് യുഎസ്എ മത്സരത്തിലെ വിജയിയെന്ന നിലയില്‍ ഡോഷൗനയ്ക്കു മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha