പെട്രോള്‍ഡീസല്‍ കാറുകള്‍ നിരോധിക്കാന്‍ ഭരണപ്രതിപക്ഷ സര്‍ക്കാര്‍ പ്രതിനിധികളുടെ പൂര്‍ണ അനുമതി; ലോകത്തെ ആദ്യ പ്രകൃതി സൗഹൃദ രാജ്യമാകാനുള്ള തയ്യാറെടുപ്പില്‍ നോര്‍വെ

ലോകത്തെ ആദ്യ പ്രകൃതി സൗഹൃദ രാജ്യമാകാനുള്ള പ്രവര്‍ത്തനങ്ങളുടെ ആദ്യ പടിയായി പെട്രോള്‍ഡീസല്‍ കാറുകള്‍ നിരോധിക്കാനൊരുങ്ങി നോര്‍വെ സര്‍ക്കാര്‍. പ്രതിപക്ഷ സര്‍ക്കാര്‍ പ്രതിനിധികള്‍ ഒന്നിച്ചെടുത്ത തീരുമാനമാണിത്. 10 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 100 % കാറുകളും ഹരിതോര്‍ജത്തില്‍ ഓടിത്തുടങ്ങുമെന്നാണ് പല റിപ്പോര്‍ട്ടുകളിലെയും കണക്കുകള്‍ സൂചിപ്പിക്കുന്നത്.
നടപടി വിജയമാണെങ്കില്‍ ഫോസില്‍ ഇന്ധനങ്ങളില്‍ ( കല്‍ക്കരി, ഗ്യാസ്,) ഓടുന്ന മറ്റു വാഹനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ ആലോചിക്കുന്നുണ്ട്. ഇലക്ട്രിക് കാര്‍ കമ്പനി സി.ഇ.ഒ ഇലോണ്‍ മുസ്‌ക്ക് നേര്‍വെയുടെ നടപടിയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. നിലവില്‍ ലോകരാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന നടക്കുന്ന രാജ്യവും നോര്‍വെയാണ്. 24 % പുതിയ വാഹനങ്ങളും ഇലക്ട്രിക് ചാര്‍ജിലാണ് നിരത്തിലത്തെുന്നത്. ആഗോള ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്ലക്ക് കൂടുതല്‍ വിപണിയുള്ള രാജ്യങ്ങളിലൊന്നാണിത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha