ബില്‍ ക്ലിന്റന്റെ സഹോദരനെ മദ്യപിച്ചു വാഹനമോടിച്ചതിന് പോലീസ് അറസ്റ്റു ചെയ്തു

മദ്യപിച്ചു വാഹനമോടിച്ചതിന് മുന്‍ യു.എസ് പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ സഹോദരനെ കാലിഫോര്‍ണിയയില്‍ നിന്ന് പോലീസ് അറസ്റ്റു ചെയ്തു. മദ്യലഹരിയില്‍ അലസമായി വാഹനമോടിക്കുന്നു വെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തി റോജറിനെ കസ്റ്റടിയിലെടുത്തത്. അറസ്റ്റിനെ തുടര്‍ന്ന് റീഡേണ്ടോ ബീച്ച് ജയിലില്‍ അടച്ച റോജര്‍, സെപ്റ്റംബര്‍ രണ്ടിന് കോടതില്‍ ഹാജരാകമെന്ന ജാമ്യത്തിലും, 15,000 ഡോളര്‍ പിഴയും അടച്ചതിനു ശേഷമാണ് പുറത്തിറങ്ങിയത്.
ഹിലരി ക്ലിന്റന്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചതിനു പിന്നാലെയാണ് ഭര്‍തൃ സഹോദരന്‍ പിടിയിലാകുന്നത്. സംഭവം ഹിലാരിക്ക് ക്ഷീണം ചെയ്യും.
ഇതാദ്യമായല്ല റോജര്‍ വെള്ളമടിച്ച് പിടിയിലാകുന്നത്. 2001 ലും ഇയാള്‍ പോലീസ് പിടിയിലായിട്ടുണ്ട്. 1980കളില്‍ ലഹരി മരുന്നുമായി ബന്ധപ്പെട്ട കേസില്‍ ക്ലിന്റന്‍ ഭരണകൂടത്തിന്റെ അവസാന നാളുകളില്‍ ഇയല്ക്ക് മാപ്പ് നല്കി വിട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha