ഹിന്ദു പുരോഹിതന്‍ ബംഗ്ലാദേശില്‍ കൊല്ലപ്പെട്ട നിലയില്‍

ബംഗ്ലാദേശിലെ ജെനിദാഹ് ജില്ലയില്‍ ഹിന്ദു പുരോഹിതനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അനന്ദ ഗോപാല്‍ ഗാംഗുലി എന്നയാളാണ് കൊല്ലപ്പെട്ടത്. ബംഗ്ലാദേശില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെ നടക്കുന്ന നിരന്തര ആക്രമണങ്ങളില്‍ ഏറ്റവുമൊടുവില്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവമാണിത്. പ്രഭാത പ്രാര്‍ഥനാ വേളയില്‍ പുരോഹിതനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മറ്റൊരാളുടെ വീട്ടില്‍ പ്രാര്‍ഥനക്കായെന്നറിയിച്ച് ഇയാള്‍ വീട്ടില്‍ നിന്ന് പുറപ്പെട്ടന്നാണ് പൊലീസ് ഉദ്യോസ്ഥര്‍ പറയുന്നത്. കൊലയാളികള്‍ ആരെന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും ഒറ്റപ്പെട്ട മേഖലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അടുത്തിടെയായി ബ്ലോഗര്‍മാരും മനുഷ്യാവകാശ പ്രവര്‍ത്തകരുമുള്‍പ്പെടെ നിരവധി പേര്‍ ബംഗ്ലാദേശില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha