ഇസ്താന്‍ബൂളിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു

ഇസ്താംബൂളില്‍ പൊലീസ് ബസിനു നേരെ ഉണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 36 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരില്‍ എഴ് പൊലീസ് ഉദ്ദ്യോഗസ്ഥരും നാല് പ്രദേശവാസികളും ഉള്‍പെടുന്നു. പൊലീസ് ബസ് കടന്നു പോകുമ്പോള്‍ ബോംബ് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. റോഡരികില്‍ പാര്‍ക്ക് ചെയ്ത കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കാറില്‍ നിറയെ സ്‌ഫോടക വസ്തുക്കള്‍ നിറച്ചിട്ടുണ്ടായിരുന്നു. റിമോട്ട് ഉപയോഗിച്ച് സ്‌ഫോടനം നടത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം.
സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും കുര്‍ദിഷ് ഭീകരരാണ് സംഭവത്തിന് പിന്നിലെന്നാണ് തുര്‍ക്കിയുടെ ആരോപണം. കഴിഞ്ഞ വര്‍ഷവും സമാനമായ രീതിയില്‍ ആക്രമണം ഉണ്ടായിരുന്നു. ഇസ്താംബൂളില്‍ ഈ വര്‍ഷം ഉണ്ടാകുന്ന എറ്റവും വലിയ നാലാമത്തെ സ്‌ഫോടനമാണിത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha