മൂന്നു മാസം പ്രായമുളള കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച ദമ്പതികള്‍ അറസ്റ്റില്‍

മയക്കുമരുന്ന് വാങ്ങുന്നതിനു വേണ്ടി മൂന്നു മാസം പ്രായമുളള കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച ഒരു അച്ഛനും അമ്മയും. മയക്കുമരുന്നിന് അടിമകളായ ഇവര്‍ കാശില്ലാതെ വന്നപ്പോള്‍ തങ്ങളുടെ മൂന്നുമാസം പ്രായമുളള കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് പിടിയിലായി. ആഷ്‌ലി ഹാര്‍മണ്‍ (25), ജോനാഥാന്‍ എലിന്റ് (20) എന്നിവരാണ് പോലീസ് പിടിയിലായത്.
അയല്‍ക്കാരിയായ യുവതിയ്ക്ക് 500 മുതല്‍ 1000 ഡോളറിനുവരെ വില്‍ക്കാനാണ് ഇവര്‍ തീരുമാനിച്ചിരുന്നത്. കുഞ്ഞിനാവശ്യമായ വസ്ത്രങ്ങളും മറ്റും വാങ്ങി നല്‍കി കുഞ്ഞിനെ ഏറ്റെടുക്കാന്‍ ഇവര്‍ അയല്‍ക്കാരിയെ നിര്‍ബന്ധിക്കുകയായിരുന്നു. കുഞ്ഞിനെ ഏതെങ്കിലും അനാഥാലയത്തിലാക്കാന്‍ നിര്‍ദ്ദേശിച്ച അയല്‍ക്കാരിയോട് അടുത്ത ദിവസം വന്ന് കുട്ടിയെ കൊണ്ടുപോയ്‌ക്കോളാമെന്നു പറഞ്ഞു പോയ ദമ്ബതികള്‍ പിന്നീട് തിരിച്ചു വന്നില്ല.
തുടര്‍ന്ന് അയല്ക്കാരി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. മയക്കുമരുന്ന് വാങ്ങുന്നതിനു വേണ്ടിയാണ് കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചതെന്ന് ഇവര്‍ പോലീസിനോടു പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ശേഷം ഇവരെ ജയിലിലേയ്ക്കു മാറ്റി .കുഞ്ഞിനെ ശിശുസംരക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. കേസില്‍ 1000 ഡോളര്‍ പിഴയടക്കാനും കോടതി നിര്‍ദ്ദേശിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha