മസ്തിഷ്‌ക മരണം സംഭവിച്ച യുവതി പ്രസവിച്ചു

മസ്തിഷ്‌ക മരണം സംഭവിച്ചു നാലുമാസം യന്ത്രത്തിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയ യുവതി ആണ്‍കുഞ്ഞിനു ജന്മം നല്‍കി. പോര്‍ച്ചുഗല്ലിലെ ലിസ്‌ബോണിലുള്ള ആശുപത്രിയിലാണ് അത്ഭുതകരമായ പ്രസവം നടന്നത്. ശസ്ത്രക്രീയ നടത്തി പുറംലോകത്തെത്തിച്ച ആണ്‍കുഞ്ഞിന്റെ ഭാരം 2.35 കിലോഗ്രാമാണ്. കുഞ്ഞിന് ആരോഗ്യപരമായി യാതൊരു കുഴപ്പവുമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരിയില്‍ തലയിലെ രക്തസ്രാവം മൂലമാണ് യുവതിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചത്. എന്നാല്‍ ഗര്‍ഭസ്ഥ ശിശു ആരോഗ്യവാനായിരുന്നു. അതിനാല്‍ കുടുംബാഗങ്ങളുടെ തീരുമാനപ്രകാരം അമ്മയുടെ ഉദരത്തില്‍ വളരാന്‍ അനുവദിക്കുകയായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. യുവതിയുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha