ബ്രസീലില്‍ പന്നിപ്പനി വ്യാപകമാകുന്നു മരണസംഖ്യ 700 കടന്നു

ബ്രസീലില്‍ പന്നിപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണം 764 ആയി. കഴിഞ്ഞാഴ്ച 85 പേര്‍ പനി മൂലം മരിച്ചുവെന്നും ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 3,978 പേര്‍ക്ക് പന്നിപ്പനി രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്.
പന്നിപ്പനിക്കു കാരണമായ എച്ച്1എന്‍1 വൈറസ് വ്യാപിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ വാക്‌സിനേഷന്‍ തുടങ്ങുമെന്ന് മന്ത്രാലയം അറിയിച്ചു. ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ക്ക് ആദ്യം വാക്‌സിനേഷന്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്നും മന്ത്രാലയം അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha