മലേഷ്യന്‍ വിമാനം തകര്‍ത്തത് റഷ്യന്‍ നിര്‍മിത ബക് മിസൈല്‍ തന്നെ,ബക് മിസൈലിന്റെ വെഞ്ചുറി ട്യൂബ് ന്റെ ചിത്രങ്ങള്‍ അസ്വേഷണ സംഘം പുറത്തു വിട്ടു

മലേഷ്യന്‍ വിമാനം തകര്‍ത്തത് റഷ്യന്‍ നിര്‍മിത ബക് മിസൈല്‍ തന്നെയാണെന്ന് തെളിയിക്കുന്നത്തിനു കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി ജോയിന്റ് ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട് ചെയ്തു. അപകട സ്ഥലത്ത് നിന്നും ബക് മിസൈലിന്റെ വെഞ്ചുറി ട്യൂബ് ന്റെ ചിത്രങ്ങള്‍ അസ്വേഷണ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ടു. മലേഷ്യന്‍ വിമാനപകടത്തെ കുറിച്ചന്വേഷിക്കുന്ന അന്വേഷണ ഏജന്‍സി ആണ് മിസൈലിന്റെ അവശിഷ്ടങ്ങളുടെ ചിത്രങ്ങള്‍ പുറത്തു വിട്ടത്. നേരത്തെ ബക് മിസൈലിന്റെതെന്നു സംശയിക്കുന്ന അവശിഷ്ടങ്ങള്‍ ലഭിച്ചിരുന്നു.
ആംസ്റ്റര്‍ഡാമില്‍നിന്ന് ക്വാലാലംപൂരിലേക്കു പോകുകയായിരുന്ന വിമാനത്തിന്റെ മുന്‍ഭാഗത്താണ് മിസൈല്‍ പതിച്ച് അപകടമുണ്ടായത്. ബക് മിസൈലിനെ കുറിചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്കുന്നതിന് റഷ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ സംഘം റഷ്യയുടെ പ്രതികരണത്തിന് കാത്തിരിക്കുകയാണ്. റഷ്യയുടെ അറിവോടെ തന്നെയാണോ ആക്രമണം നടന്നതെന്ന് അന്വേഷണ സംഘത്തിനു വ്യക്തമായിട്ടില്ല.
ആധുനീക ബക് മിസൈലുകള്‍ക്ക് വിമാനത്തെ തകര്‍ക്കുന്നതിനു 8 മുതല്‍ 12 സെക്കന്റുകള്‍ മതിയാകും. വിമാനത്തിനെ നെടുകെ പിളര്‍ത്താനും ഇത്തരം മിസൈലുകള്‍ക്കു കഴിയും.മുന്‍ സോവിയറ്റ് രാജ്യങ്ങളെല്ലാം ഈ മിസൈലുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
അപകടത്തിനു കാരണമായ ആയുധത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് അടുത്ത് തന്നെ നല്കും. അന്വേഷണം വളരെ നല്ല രീതിയില്‍ തന്നെയാണു മുന്നോട്ടു പോകുന്നത് എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ എവിടെ നിന്നാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമായിട്ടില്ല. കീവ് സര്‍ക്കാരിനെതിരെ വിമതര്‍ നടത്തിയ ആക്രമണം ആണോ എന്നും സംഘം അന്വേഷിക്കുന്നുണ്ട്.തകര്‍ന്ന വിമാനത്തിലെ യാത്രക്കാരില്‍ മൂന്നില്‍ രണ്ടു ഭാഗവും ഡച്ചുകാരായിരുന്നു.
ഈ കേസുമായി ബന്ധപ്പെട്ട രാജ്യങ്ങളുടെ നിയമ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ ഇതിനായി ഇന്റര്‍നാഷണല്‍ ട്രിബ്യൂണല്‍ രൂപീകരിക്കും എന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha