ജമ്മു കാഷ്മീരില്‍ വാഹനാപകടത്തില്‍ നാലു സൈനികര്‍ മരിച്ചു

ജമ്മു കാഷ്മീരില്‍ വാഹനാപകടത്തില്‍ നാലു സൈനികര്‍ മരിച്ചു. സാംബ ജില്ലയില്‍ ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം. അപകടത്തില്‍ ഒമ്പതു സൈനികര്‍ക്കു പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്്ട്. ജത്വാളില്‍ പട്രോളിംഗ് നടത്തുന്നതിനിടെ സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണംവിട്ട് കിടങ്ങില്‍ പതിക്കുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സൈനിക വക്താവ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha