കല്ലായി മാറുന്ന ശരീരവുമായി പതിനൊന്നു വയസുകാരന്‍, ഇച്ച്തിയോസിസ് എന്ന അപൂര്‍വ്വ രോഗബാധ നേപ്പാളിലെ രമേഷ് ദര്‍ജിക്ക്

നേപ്പാളിലെ കാഡ്മണ്ടു സ്വദേശിയായ രമേശ് രമേഷ് ദര്‍ജിയെന്ന പതിനൊന്നുകാരനു ഇച്ച്തിയോസിസ് എന്ന അപൂര്‍വ്വ രോഗം സ്ഥിരീകരിച്ചു. ശരീരത്തിലെ തൊലി ഇളകി പകരം കല്ലു പോലെ കട്ടിയുള്ള ചര്‍മം വന്നു മൂടുന്ന രോഗമാണ് ഇച്ച്തിയോസിസ്. കഠ്മണ്ഡു സ്വദേശികളായ നാര്‍ കുമാരിയുടെയും നന്ദയുടെയും മകനായ രമേഷ് ദര്‍ജിക്കാണ് ഈ ദുരവസ്ഥ.
15 ദിവസം പ്രായമുള്ളപ്പോഴാണ് രമേഷിന്റെ ശരീരചര്‍മം ഇളകിമാറി പകരം കട്ടികൂടിയ കറുത്ത തൊലി വന്നു മൂടിയത്. ഫംഗസ് ബാധയാണെന്നായിരുന്നു ഡോക്ടര്‍മാരെ കാണിച്ചപ്പോള്‍ പറഞ്ഞത്.മകന്റെ അവസ്ഥയെക്കുറിച്ച് പലരോടും പറഞ്ഞെങ്കിലും ആരും സഹായിക്കാനെത്തിയില്ലെന്ന് രമേഷിന്റെ അച്ഛന്‍ നന്ദ പറഞ്ഞു.
സാധാരണ രീതിയില്‍ സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ വിശക്കുന്നുവെന്നും ബാത്‌റൂമില്‍ പോകണമെന്നും മാത്രമാണ് ഇടയ്ക്ക് പറയുന്നത്. അല്ലെങ്കില്‍ കരയും. അവനെ എങ്ങനെ സഹായിക്കണമെന്ന് പോലും ഞങ്ങള്‍ക്കറിയില്ലെന്ന് കുട്ടിയുടെ മാതാ പിതാക്കള്‍ പറഞ്ഞു.
രമേഷ് ഇപ്പോള്‍ കാഠ്മണ്ഡു മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. അവിടുത്തെ ഡോക്ടര്‍മാര്‍ക്ക് രമേഷിന്റെ രോഗം മാറ്റാന്‍ സാധിക്കുമെന്ന പ്രതീക്ഷയുമുണ്ട്. രമേഷിന്റെ ശരീരത്തിനു പുറത്തെ ആവരണം നീക്കാനുള്ള ചികിത്സയാണ് ഇപ്പോള്‍ ചെയ്യുന്നത്.ശരിയായ ചികിത്സ കിട്ടാന്‍ താമസിച്ചതാണ് നില ഇത്രയും വഷളാക്കിയതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്
നേപ്പാളിലെ പല ആശുപത്രികളിലും നേരത്തേ ചികിത്സ തേടിയെങ്കിലും ചികിത്സാ ചെലവു ഭീമമാണെന്നും, കൂലിപ്പണിക്കാരനായ പിതാവിന് താങ്ങാന്‍ കഴിയുന്നതിലുമപ്പുറവുമാണ് ചികിത്സാ ചിലവെന്നുമാണ് അറിഞ്ഞത്.രമേഷിന്റെ വിഡിയോ സോഷ്യല്‍ മീഡിയ വഴി കണ്ട പലരും സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha