ഹിലരി ക്ലിന്റന് പിന്തുണയുമായി ബറാക് ഒബാമ

പ്രസിഡന്റ് ബറാക് ഒബാമ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയാകുന്ന ഹിലരി ക്ലിന്റന് പിന്തുണയുമായി രംഗത്ത്. ഹിലരി തന്റെ പിന്‍ഗാമിയാവാന്‍ ഏറ്റവും യോഗ്യയായ വ്യക്തിയെന്നും ഒബാമ പറഞ്ഞു. ഹിലരിക്ക് വേണ്ടി ഉടന്‍ പ്രചരണ രംഗത്തിറങ്ങും. ഹിലരിയും സാന്‍ഡേഴ്‌സും തമ്മില്‍ െ്രെപമറിയില്‍ പല അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും രണ്ടുപേരും രാജ്യത്തിന്റെ പുരോഗതിക്കായി അഹോരാത്രം പ്രവര്‍ത്തിക്കുന്നവരാണെന്നും ഒബാമ വ്യക്തമാക്കി.
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുള്ള ഡൊണാള്‍ഡ് ട്രംപ് ഒബാമയുടെ പരസ്യ പിന്തുണക്കെതിരെ രംഗത്തെത്തി. ഒബാമ അടുത്ത നാലു വര്‍ഷം കൂടി പ്രസിഡന്റായി തുടരാനാണ് ആഗ്രഹമെന്ന് ട്രംപ് ആഞ്ഞടിച്ചു.
തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് ഒബാമയുടെ പിന്തുണയെന്നും ഹിലരി പ്രതികരിച്ചു. 2008ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒബാമയോട് മത്സരിച്ച് പരാജയപ്പെട്ട ഹിലരിയെ സ്‌റ്റേറ്റ് സെക്രട്ടറിയായി നിയമിച്ചിരുന്നു. പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് ജൂലൈയില്‍ നടക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ദേശീയ കണ്‍വെന്‍ഷനിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha