എലിസബത്ത് രാജ്ഞിയുടെ പിറന്നാള്‍ ബ്രിട്ടന്‍ ആഘോഷിക്കുന്നു

ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ 90ാം ജന്മദിനം വന്‍ ആഘോഷങ്ങളിലൂടെയാണ് രാജ്യം കൊണ്ടാടുന്നത്. രാജ്ഞിയുടെ ജന്മദിനത്തിന് നന്ദി അര്‍പ്പിച്ച് സെന്റ് പോള്‍സ് കത്തീഡ്രലില്‍ ആരാധന നടന്നു. രാജകുടുംബാംഗങ്ങളും മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍, പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ എന്നിവരുള്‍പ്പെടെയുള്ളവരും ആരാധനയില്‍ പങ്കെടുത്തു.
ഡേവിഡ് കാമറൂണും ബ്രോഡ്കാസ്റ്റര്‍ സര്‍ ഡേവിഡ് ആറ്റന്‍ബറോയും ബൈബിള്‍ വചനം വായിച്ചു. പള്ളിയിലെ ആരാധനയെത്തുടര്‍ന്ന് മൂന്ന് ദിവസത്തെ ആഘോഷമാണ് ബ്രിട്ടനിലെങ്ങും. രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ് രാജകുമാരനും ഇന്നാണ് 95 വയസ്സാകുന്നത്. അതേസമയം, ഫിലിപ് രാജകുമാരന്റെ പിറന്നാള്‍ ആഘോഷം പാരമ്പര്യമനുസരിച്ച് സ്വകാര്യമായിരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha