Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബംഗഌദേശ് കൂട്ടക്കുരുതി: തീവ്രവാദിയുടെ ഞെട്ടിക്കുന്ന മൊഴി പോലീസ് പുറത്ത് വിട്ടു

03 JULY 2016 03:40 AM IST
മലയാളി വാര്‍ത്ത.

കഴിഞ്ഞ ദിവസം ബംഗഌദേശില്‍ 20 ബന്ദികളെ കൂട്ടക്കുരുതി നടത്തിയ സംഭവത്തിന് പിന്നില്‍ ഇസഌമിക് സ്‌റ്റേറ്റ് അല്ല ബംഗഌദേശില്‍ നിരോധിക്കപ്പെട്ട തീവ്രവാദി സംഘടനയായ ജമായത്തുള്‍ മുജാഹിദ്ദീനിലെ അംഗങ്ങളാണെന്ന് ബംഗഌദേശ് ആഭ്യന്തരമന്ത്രി അസാദുസ്സാമന്‍ ഖാന്‍ പറഞ്ഞു.
വെടിവെച്ചു കൊന്ന ആറു തീവ്രവാദികളുടെ ദൃശ്യം ബംഗഌദേശ് പുറത്തുവിട്ടുരുന്നു. ഏഴാമനെ ജീവനോടെ പിടികൂടിയ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ചോദ്യം ചെയ്യാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറിയിരിക്കുകയാണ്. എല്ലാ തീവ്രവാദികളും വിദ്യാസമ്പന്നരും ധനിക കുടുംബത്തില്‍ നിന്നും വന്നവരുമാണെന്ന് ഖാന്‍ പറഞ്ഞു. അതേസമയം ആരും മദ്രസയില്‍ നിന്നും വന്നവരല്ലെന്നും പറഞ്ഞു.
ഇവര്‍ എന്തിനാണ് ഇസഌമിക തീവ്രവാദികളാകുന്നത് എന്ന ചോദ്യത്തിന് അതല്ലേ ഇപ്പോഴത്തെ ഫാഷന്‍ എന്നായിരുന്നു മറുപടി.
രാജ്യത്ത് നിരോധിച്ചിരുന്ന സംഘടനയാണ് ഇത്. സംഭവത്തിന് ഇസഌമിക് സ്‌റ്റേറ്റുമായി ഒരു ബന്ധവുമില്ലെന്നും അസാദുസ്സാമന്‍ ഖാന്‍ പറഞ്ഞു. നേരത്തേ ബന്ദികളെയും രണ്ടു പോലീസുകാരെയും ബന്ദികളാക്കുകയും കൊല്ലുകയും ചെയ്ത സംഭവത്തിന്റെ ഉത്തരവാദിത്വം ഇസഌമിക് സ്‌റ്റേറ്റ് ഏറ്റെടുത്തിരുന്നു. എന്നാല്‍ 11 മണിക്കൂര്‍ നീണ്ട പോരാട്ടത്തിലൂടെ സൈനികര്‍ ബന്ദികളെ ഒഴിപ്പിച്ച സംഭവത്തിന് പിന്നില്‍ ഇസഌമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ അല്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ബംഗഌദേശ്.
സംഭവത്തില്‍ ബംഗഌദേശില്‍ രണ്ടു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. പാശ്ചാത്യ ശൈലിയിലുള്ള റെസ്‌റ്റോറന്റില്‍ വെള്ളിയാഴ്ച രാത്രി നടത്തിയ ആക്രമണത്തിലൂടെ കുരിശുയുദ്ധക്കാരുടെ നാട്ടിലെ 18 പേരെയാണ് കൊന്നൊടുക്കിയതെന്നായിരുന്നു ഇസഌമിക് സ്‌റ്റേറ്റിന്റെ പ്രതികരണം. രക്തപ്പുഴയില്‍ കുളിച്ചു കിടക്കുന്ന നിലയിലാണ് തീവ്രവാദി ആക്രമണം തകര്‍ത്ത് കഫേയില്‍ പ്രവേശിച്ച സൈന്യം കണ്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (40 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (1 hour ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (1 hour ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (1 hour ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (1 hour ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (2 hours ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (2 hours ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (2 hours ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (2 hours ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (2 hours ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (3 hours ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (3 hours ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (3 hours ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (3 hours ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (4 hours ago)

Malayali Vartha Recommends