പാപ്പ ടൈം മാസികയുടെ 'പേഴ്‌സണ്‍ ഓഫ് ദ ഇയര്‍'

ടൈം മാസികയുടെ 'പേഴ്‌സണ്‍ ഓഫ് ദ ഇയര്‍' ആയി ഫ്രാന്‍സിസ് പാപ്പയെ തിരഞ്ഞെടുത്തു. ടൈം മാഗസിന്‍ പത്രാധിപ സമിതിയാണ് മാര്‍പാപ്പയെ തെരെഞ്ഞെടുത്തത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രവര്‍ത്തന മികവ് കണക്കിലെടുത്താണ് തെരെഞ്ഞെടുപ്പ്.
9 മാസംകൊണ്ട് കത്തോലിക്കസഭയില്‍ വലിയമാറ്റങ്ങളാണ് മാര്‍പാപ്പ കൊണ്ടുവന്നത്. കൊട്ടാരത്തില്‍ നിന്ന് തെരുവുകളിലേക്ക് ഇറങ്ങിചെന്ന് പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും സമിതി അഭിപ്രായപ്പെട്ടു.
എഡ്വേര്‍ഡ് സ്‌നോഡന്‍, സ്വര്‍വഗാനുരാഗികളുടെ മനുഷ്യാവകാശത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന എഡിത് വിന്‍ഡ്‌സണ്‍ എന്നിവരെ പിന്തള്ളിയാണ് ഫ്രാന്‍സിസ് പാപ്പ ഈ വര്‍ഷം ഏറ്റവുമധികം സ്വാധീനം ചെലുത്തിയ വ്യക്തിയായി തിരഞ്ഞെടുക്കപ്പെട്ടത്.

ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോദിയും 42 അംഗ ചുരുക്കപ്പട്ടികയില്‍ ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha
























