അമേരിക്കയില്‍ സ്‌കൂളിലെ വെടിവെയ്‌പ് തുടര്‍ക്കഥയാകുന്നു

അമേരിക്കയില്‍ സ്‌കൂളില്‍ വീണ്ടും വെടിവെയ്‌പ്. ഡെന്‍വറിലാണ് വിദ്യാര്‍ത്ഥി സഹപാഠികള്‍ക്കുനേരെ നിറയൊഴിച്ചത്. വെടിവെപ്പിനുശേഷം വിദ്യാര്‍ത്ഥി സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. വെടിയേറ്റ രണ്ടുകുട്ടികളില്‍ ഒരാളുടെ നില ഗുരുതരമാണ്.
കാള്‍ ഹല്‍വെഴ്‌സണ്‍ പിയേഴ്‌സണ്‍ എന്ന പതിനെട്ടുകാരനാണ് വെടിവെച്ചത്. രാവിലെ 11.30 ന് സ്‌കൂളില്‍ എത്തിയ കാള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 14ന് സാന്‍ഡി ഹുക് സ്‌കൂളിലുണ്ടായ വെടിവയ്പ്പിന്റെ തലേ ദിവസമാണ് ഈ സംഭവം. അന്നത്തെ വെടിവെപ്പില്‍ 20 വിദ്യാര്‍ഥികളടക്കം 27 പേര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ജൂലായില്‍ കൊളറാഡോയില്‍ ബാറ്റ്മാന്‍ സിനിമാപ്രദര്‍ശനത്തിനിടെയുണ്ടായ വെടിവെപ്പില്‍ 12 പേരും വിസ്‌കണ്‍സിനിലെ സിഖ് ഗുരുദ്വാരയിലുണ്ടായ വെടിവെപ്പില്‍ ആറുപേരും കൊല്ലപ്പെട്ടിരുന്നു. 2007ല്‍ വെര്‍ജീനിയ ടെക് സര്‍വകലാശാലയില്‍ ഒരു വിദ്യാര്‍ഥി 32 പേരെ വെടിവെച്ചു കൊല്ലുകയും ഉണ്ടായി
https://www.facebook.com/Malayalivartha
























