Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകണമെന്ന് നിർദേശം


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..

ഒരു ഇന്ത്യന്‍ വിജയഗാഥ, ഇന്ത്യയ്‌ക്ക്‌ വേദനയുണ്ടാക്കുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ല, ദേവയാനി സംഭവത്തില്‍ അമേരിക്ക ഖേദം പ്രകടിപ്പിച്ചിച്ചു

19 DECEMBER 2013 08:08 PM IST
മലയാളി വാര്‍ത്ത.

ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ ഡെപ്യൂട്ടി കോണ്‍സല്‍ ജനറലായ ദേവയാനി ഖൊബ്രഗഡെയെ അറസ്‌റ്റ്‌ ചെയ്‌ത്‌ വിലങ്ങു വയ്‌ക്കുകയും വസ്‌ത്രം അഴിച്ച്‌ പരിശോധിക്കുകയും ചെയ്‌ത സംഭവത്തില്‍ അമേരിക്ക ഖേദം പ്രകടിപ്പിച്ചു. യുഎസ്‌ സ്റ്റേറ്റ്‌ സെക്രട്ടറി ജോണ്‍ കെറിയുടെ ഇന്ത്യയുടെ സുരക്ഷ ഉപദേഷ്‌ടാവ്‌, ശിവശങ്കര്‍ മേനോനെ വിളിച്ചാണ്‌ ഖേദം പ്രകടിപ്പിച്ചത്‌. സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ വക്താവ്‌ മേരി ഹാര്‍ഫാണ്‌ ഇക്കാര്യം പത്രക്കുറിപ്പിലൂടെ അറിയിച്ചത്‌.
തങ്ങളുടെ ഉറ്റ സുഹൃദ്‌ രാഷ്‌ട്രമായ ഇന്ത്യയ്‌ക്ക്‌ വേദനയുണ്ടാക്കുന്ന ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ മേലില്‍ ആവര്‍ത്തിക്കില്ലെന്നും കെറിന്‍ പറഞ്ഞു.
അതേസമയം അറസ്‌റ്റിലായ ഇന്ത്യന്‍ നയതന്ത്രജ്‌ഞ ദേവയാനി ഖോബ്രഗഡെയെ ഇന്ത്യ യു.എന്‍. ദൗത്യസംഘത്തിലേക്കു മാറ്റി. പൂര്‍ണ നയതന്ത്ര പരിരക്ഷ ലഭിക്കുന്നതിനുവേണ്ടി അവരെ സംഘത്തിലെ സ്‌ഥിരാംഗമാക്കും.

ഇന്ത്യ ഇക്കാര്യത്തില്‍ ശക്തമായാണ്‌ പ്രതികരിച്ചത്‌. നയതന്ത്രജ്‌ഞയോടു ക്രൂരമായി പെരുമാറിയ സംഭവം പാര്‍ലമെന്റിന്റെ ഇരുസഭകളും ചര്‍ച്ചചെയ്‌ത്‌ യു.എസ്‌. നടപടിയെ നിശിതമായി വിമര്‍ശിക്കുകയും സര്‍ക്കാരിനു പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‌തു.

സംഭവെത്ത പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ അപലപിച്ചു. ദേവയാനിയെ വിട്ടയയ്‌ക്കാതെ ഇനി പാര്‍ലമെന്റിലേക്കു പോകില്ലെന്ന്‌ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്‌ വൈകാരികമായി പ്രതികരിച്ചു.

കഴിഞ്ഞ വ്യാഴാഴ്‌ചയാണ്‌ ദേവയാനിയെ പൊതുസ്‌ഥലത്തു പരസ്യമായി വിലങ്ങുവച്ച്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. നഗ്നയാക്കി പരിശോധിച്ചതിനു പുറമേ ഡി.എന്‍.എ പരിശോധനയും നടത്തിയിരുന്നു. ദേവയാനിയെ വിവസ്‌ത്രയാക്കിയത്‌ യു.എസ്‌. മാര്‍ഷല്‍ സര്‍വീസ്‌ സ്‌ഥിരീകരിച്ചു. ഇതു പതിവുരീതിയാണെന്നും അപാകതയില്ലെന്നുമാണ്‌ അവരുടെ നിലപാട്‌.

ഇന്ത്യയെ സംബന്ധിച്ച്‌ ഇത്‌ അങ്ങേയറ്റം വൈകാരികമായ വിഷയമാണെന്നും അതുകൊണ്ട്‌ അറസ്‌റ്റും അതിലേക്കു നയിച്ച സാഹചര്യങ്ങളും വേണ്ടവിധമാണോയെന്നു പരിശോധിക്കുമെന്നും ഹാര്‍ഫ്‌ അറിയിച്ചു. അമേരിക്കന്‍ നടപടിയില്‍ പ്രതിഷേധിച്ച്‌ ഇന്ത്യയിലെ അമേരിക്കന്‍ എംബസിയിലെയും കോണ്‍സുലേറ്റുകളിലെയും ഉദ്യോഗസ്‌ഥരുടെ നയതന്ത്ര പരിരക്ഷ നീക്കം ചെയ്‌തു ശക്‌തമായ നടപടികള്‍ ഇന്ത്യ കൈക്കൊണ്ടിരുന്നു.

അമേരിക്കയിലെ ഇന്ത്യയുടെ ഡെപ്യൂട്ടി കോണ്‍സലാണെങ്കിലും കോണ്‍സലിന്റെ ചുമതല വഹിക്കുകയായിരുന്നു 39 കാരിയായ ദേവയാനി. മക്കളെ സ്‌കൂളിലാക്കി മടങ്ങുമ്പോഴായിരുന്നു അറസ്‌റ്റ്‌. ദേവയാനിയുടെ വീട്ടുജോലിക്കാരിയായ സംഗീത റിച്ചാര്‍ഡിന്‌ വിസ ലഭിക്കാന്‍ നല്‍കിയ അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ കാണിച്ചുവെന്നും ഇവര്‍ക്കു നല്‍കിയ സേവന വേതനങ്ങളില്‍ മാറ്റം വരുത്തിയെന്നുമുള്ള കുറ്റമാണ്‌ ദേവയാനിക്കുമേല്‍ ചുമത്തിയിട്ടുള്ളത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഞ്ചുദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കും... വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ആഹ്വാനം ചെയ്ത രണ്ടാം ഘട്ട ത്രിദിന പണിമുടക്ക് തിങ്കളാഴ്ച മുതല്‍  (5 minutes ago)

നിംസ് മെഡിസിറ്റി ആരോഗ്യ,സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നടപ്പാക്കുന്ന മാതൃകാപ്രവർത്തനങ്ങൾ കേരളത്തിലുടനീളം വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി  (15 minutes ago)

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആവേശപ്പോരാട്ടം... റൊണാള്‍ഡീഞ്ഞോയും റിവാള്‍ഡോയും ഇന്ന് കൊച്ചിയില്‍ കളിക്കുന്നു! ബ്രസീല്‍ ലെജന്‍ഡ്സ് - ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ ആവേശപ്പോര്  (27 minutes ago)

കണ്ണീർക്കാഴ്ചയായി... കയ്യിലെ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു....  (37 minutes ago)

വനിതാ ക്രിക്കറ്റിൽ കന്നിസ്വർണ്ണം... അയ്ചി നഗോയ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കായി ആദ്യ സ്വർണമെഡൽ നേടി വനിതാ ക്രിക്കറ്റ് ടീം...  (45 minutes ago)

കരഞ്ഞുതളർന്ന് CPM പ്രവർത്തകർ സതീശൻ പണി കൊടുത്തു.... പ്രവർത്തകർക്ക് പ്രതീക്ഷയറ്റു... കന്നിവെറിയിൽ കലാപം  (48 minutes ago)

കമല പേടിച്ചത് അച്ചട്ടായി..! കന്റോൺമെന്റ് ഹൗസിലും AKG സെന്ററിലും കൂട്ട കരച്ചിൽ..!മുട്ടനടി പൊട്ടും  (54 minutes ago)

കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം...  (57 minutes ago)

ഏഷ്യൻ ഗെയിംസ്... പുരുഷ ഹോക്കിയിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ  (1 hour ago)

ഹയർസെക്കൻഡറി തുല്യതാ, 'കൂൾ' സ്‌കിൽ ടെസ്റ്റ് പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

പണമിടപാടുകളിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

തിരുവോണം ബമ്പർ ഭാ​ഗ്യക്കുറിയുടെ വിൽപ്പന തകൃതിയിൽ.... 87.68 ലക്ഷം ലോട്ടറി ടിക്കറ്റുകൾ വിറ്റഴിഞ്ഞു..... നറുക്കെടുപ്പിന് ഇനി വെറും മൂന്നു നാൾ മാത്രം...  (2 hours ago)

കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യ  (2 hours ago)

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (9 hours ago)

Malayali Vartha Recommends