ജര്‍മ്മനിയില്‍ ഇനി തോക്ക് നിയന്ത്രണം

മ്യൂണിക്കിലെ ഷോപ്പിംഗ് മാളിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജര്‍മനിയില്‍ തോക്കുനിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് ആലോചന. നിയന്ത്രണം കൊണ്ടുവരണമെന്ന കാര്യത്തില്‍ ക്രിസ്റ്റിയന്‍ ഡെമോക്രാറ്റുകളും സോഷ്യല്‍ ഡെമോക്രാറ്റുകളും യോജിപ്പിലെത്തി.
ഇതിനിടെ മ്യൂണിക്ക് ആക്രമണക്കേസിലെ പ്രതി ഡേവിഡ് അലി സൊണ്‍ബോളി എന്ന 18കാരന്‍ ആക്രമണത്തിന് ഒരു വര്‍ഷമായി തയാറെടുപ്പു നടത്തിവന്നിരുന്നതായി തെളിഞ്ഞു. മ്യൂണിക്ക് ആക്രമണത്തില്‍ ഏഴു കൗമാരപ്രായക്കാര്‍ ഉള്‍പ്പെടെ ഒമ്പതുപേര്‍ കൊല്ലപ്പെട്ടു. അക്രമി സ്വയം വെടിവച്ചു ജീവനൊടുക്കി.
https://www.facebook.com/Malayalivartha



























