ഗൃഹപ്രവേശനചടങ്ങിനിടെയുണ്ടായ തീപിടുത്തത്തില്‍ കുട്ടികളടക്കം 38 മരണം

ഗൃഹപ്രവേശന ചടങ്ങിനിടെ ഉണ്ടായ തീപിടുത്തത്തില്‍ കുട്ടികളടക്കം 38 പേര്‍ മരിച്ചു. മഡഗാസ്‌കറിലെ ഇകലാമാവോനി ജില്ലയിലെ അംബലാവാറ്റോ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഗൃഹപ്രവേശന ചടങ്ങുകള്‍ക്കായി എത്തിയവര്‍ വീടിനുള്ളില്‍ കുടുങ്ങിപ്പോവുകയായിരുന്നു.
മരിച്ചവരില്‍ പതിനാറുപേര്‍ കുട്ടികളാണ്. 39 ഓളം ആളുകളായിരുന്നു ചടങ്ങിനായി എത്തിയിരുന്നത്. ഭക്ഷണം പാചകം ചെയ്തിരുന്ന സ്ഥലത്തുനിന്നാണ് വീട്ടിലേക്ക് തീ പടര്‍ന്നത്. പുറത്തുണ്ടായിരുന്നവര്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചുവെങ്കിലും വീടിന്റെ വാതില്‍ തുറക്കാന്‍ സാധിച്ചില്ല.
https://www.facebook.com/Malayalivartha



























