ഇന്റര്‍നെറ്റിലൂടെ പ്രശസ്തി നേടാന്‍ സ്വയം വെടിവച്ചു പരുക്കേല്‍ക്കുന്നതിന്റെ വീഡിയോ പോസ്റ്റു ചെയ്തു

പേരും പെരുമയും നേടാന്‍ മനുഷ്യര്‍ എന്തു ചെയ്യാനും മടിക്കാത്ത കാലമാണിത് എന്നു പറഞ്ഞാല്‍ അത് സത്യം മാത്രമായിരിക്കും.
അമേരിക്കയിലെ ഇന്ത്യാനാപ്പൊളിസിലെ ഒരു റാപ്പ് ഗായകനായ കാസ്പര്‍ നൈറ്റ് എന്ന യുവാവ് കൂടുതല്‍ ജനശ്രദ്ധ കിട്ടുന്നതിനു വേണ്ടി ചെയ്തതെന്താണെന്നോ?
സ്വന്തം കവിളിലൂടെ വെടിവയ്ച്ച് അത് വീഡിയോ ഷൂട്ട് ചെയ്ത് ഇന്റര്‍നെറ്റിലിട്ടു. വെടിയേറ്റതിനുശേഷം അസഹനീയമായ വേദനയില്‍ പൂളഞ്ഞ്, കവിളത്ത് കൈയ്യമര്‍ത്തി വീണു പോകുന്നത് കാണുന്നുണ്ട്. പിന്നീട് വായ്ക്കുള്ളില്‍ നിറഞ്ഞ ചോര തുപ്പികളയുന്നതും വീഡിയോയില്‍ കാണാം.
വീഡിയോ തുടങ്ങുമ്പോള്‍ ഒരു ഹാന്‍ഡ് ഗണ്ണും മൊബൈല്‍ ഫോണുമായി കാറിന്റെ പുറകിലെ സീറ്റില്‍ ഇരിക്കുന്നതായാണ് കാണുന്നത്. വെടിവച്ചു കഴിഞ്ഞയുടനെ കാറിനുള്ളില്‍ നിന്നു തന്നെ വല്ലാതെ മുറിവേറ്റോ എന്നാരോ ഒരാള്‍ ചോദിക്കുന്നതായി കേള്‍ക്കുന്നുണ്ട് അതിനു വ്യക്തമായ മറുപടി അയാള്‍ പറഞ്ഞില്ല.
പിന്നീട് ജൂലൈ പതിനേഴാം തീയതിയിലെ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ അയാള്‍ തന്റെ സുഹൃത്തുക്കളോട് ഒരഭ്യര്‍ത്ഥനയും നടത്തിയിരുന്നു. തത്ക്കാലം ആരും തനിക്ക് മെസേജുകള്‍ അയയ്ക്കരുതെന്നും തന്റെ ഫോണ്‍ പോലീസ് കസ്റ്റഡിയിലാണെന്നുമായിരുന്നു പോസ്റ്റ്.
പിന്നീട് പോലീസിന്റെ പക്കല്‍ നിന്നു മൊബൈല്‍ ഫോണ്‍ തിരിച്ചു കിട്ടിയപ്പോഴാണ് അയാള്‍ വീഡിയോ നെറ്റില്‍ അപ്‌ലോഡ് ചെയ്തത്. ഒരു മ്യൂസിക് വീഡിയോയ്ക്കായി സ്വയം വെടിയേല്‍പ്പിക്കുന്നതായി വീഡിയോ എടുക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അത് ഷൂട്ടു ചെയ്യാന്‍ ആരും തയ്യാറാകാതിരുന്നതിനാലാണ് വെടിയേല്‍ക്കുന്നതിന്റെ സെല്‍ഫി ചിത്രീകരണം നടത്തിയതെന്നാണ് നൈറ്റ് പറയുന്നത്.

ഇതിനുമുമ്പ് രണ്ടു തവണ ഇതുപോലെ താന്‍ സ്വയം വെടിവച്ചിട്ടുണ്ടെന്നും അതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്നത്തേതിന്റെ വേദനയ്ക്ക് പത്തില്‍ നാലു മാര്‍ക്ക് കൊടുക്കാന്‍ മാത്രമുള്ള വേദനയേയുള്ളൂവെന്നുമാണ് അയാളുടെ അഭിപ്രായം. എന്നാലും വെടി കൊണ്ടതിനുശേഷം അല്പനേരം സ്ഥലകാലബോധമില്ലായിരുന്നുവെന്നും പറയുന്നുണ്ട്. തന്റെ കാതിനുള്ളില്‍ കുറച്ചു നേരത്തേക്ക് ആകെ ഒരു മൂളല്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവത്രേ. ഇതിനു മുമ്പത്തെ തവണ ഇതു പോലെ വെടിവച്ചു നോക്കിയപ്പോള്‍ ഒരു അവയവവും മറ്റൊരു അവയവത്തിന്റെ ഒരു ഭാഗത്തിനും കേടു വന്നതായി വെളിപ്പെടുത്തുന്നു. അന്ന് ശരീരത്തിന്റെ ഏതു ഭാഗത്താണ് വെടിവച്ചതെന്ന് അയാള്‍ വെളിപ്പെടുത്തിയില്ല.
അടുത്ത ദിവസം പോസ്റ്റു ചെയ്ത മറ്റൊരു വീഡിയോയില്‍ തുന്നിക്കെട്ടിയ കവിള്‍ പ്രദര്‍ശിപ്പിച്ചതിനുശേഷം അല്പം കടുപ്പം തന്നെയല്ലേ എന്നു ചോദിച്ചു കൊണ്ട് ക്യാമറയ്ക്കു നേരെ ഗണ്‍ ഉയര്‍ത്തി കാണിക്കുകയും ചെയ്തു.
തമാശയ്ക്കും പ്രശസ്തിയ്ക്കും വേണ്ടി വെടിയേല്‍പ്പിക്കുകയും അത് നെറ്റില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തതിന് ഇന്റര്‍നെറ്റിലൂടെ അതിനിശിത വിമര്‍ശനമാണ് അയാള്‍ നേരിടുന്നത്.
എങ്ങനെയെങ്കിലും കുട്ടികള്‍ ഇത് കാണാനിടവന്നാല്‍ എന്താണ് സംഭവിക്കുകയെന്ന് ചിന്തിച്ചിട്ടു വേണം ഇത്തരം വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ പോസ്റ്റു ചെയ്യാനെന്നാണ് ഒരു ഫെയ്‌സ്ബുക്ക് ഉപഭോക്താവ് പറഞ്ഞത്.
ജീവിക്കാനാഗ്രഹമുള്ള രോഗികളെ ശുശ്രൂഷിച്ച് കൊണ്ടിരുന്ന ഡോക്ടര്‍മാരേയും നേഴ്‌സുമാരേയും അവര്‍ക്കരികില്‍ നിന്നും നിങ്ങളുടെ അടുക്കലെത്തിക്കുവാനായിരുന്നോ നിങ്ങള്‍ ആശുപത്രിയില്‍ പോയത്. ആ സമയത്തിന് നിങ്ങള്‍ ജയിലിലേക്ക് പോയിരുന്നെങ്കില്‍ എന്നാണ് ഞാന്‍ വിചാരിക്കുന്നതെന്നായിരുന്നു മറ്റൊരാളുടെ അമര്‍ഷത്തോടെയുള്ള കമന്റ്.
ഇതൊന്നും നൈറ്റിനെ ബാധിക്കുന്നതേയില്ല എന്നാണ് അയാളുടെ അടുത്ത ഫെയ്‌സ്ബുക്ക് പോസ്റ്റ് സൂചിപ്പിക്കുന്നത്. അതില്‍ അയാള്‍ പറയുന്നു.
എന്റെ ജീവനെ കുറിച്ച് നിങ്ങളൊക്കെ ആശങ്കപ്പെടുന്നെന്നു വച്ച് വലിയ വിലയൊന്നും അതിനുള്ളതായി ഞാന്‍ കരുതുന്നില്ല എന്ന എന്റെ മനോഭാവം മാറുമൊന്നുമില്ല. ആ വെടിയുണ്ട വായ്ക്കുള്ളില്‍ മറ്റെവിടെ എങ്കിലും തട്ടി തിരികെ തൊണ്ടയ്ക്കുള്ളിലേയ്ക്കു പോകാന്‍ സാധ്യതയുണ്ടെന്നും അതോടെ തൊണ്ട തന്നെ തകര്‍ന്നു പോയേക്കാമായിരുന്നുവെന്നുമൊക്കെ എനിക്കു നന്നായറിയാം. അതൊന്നും എനിക്കു പ്രശ്‌നമില്ലെങ്കിലോ എന്നായിരുന്നു ചോദ്യം.
https://www.facebook.com/Malayalivartha



























