പെല്ലറ്റ് ബുള്ളറ്റ് ഉപയോഗിക്കുന്നതിനെതിരെ ഇന്ത്യന്‍ സെലിബ്രിറ്റികളെയും മോദിയെയും മോര്‍ഫ് ചെയ്ത് പാകിസ്ഥാനില്‍ ഓണ്‍ലൈന്‍ കാമ്പയിന്‍, സംഘര്‍ഷം നിയന്ത്രിക്കാന്‍ പെല്ലറ്റ് ബുള്ളറ്റ് ഉപയോഗിക്കുന്നത് അവസാനിപ്പിക്കില്ലെന്ന് സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍

കാശ്മീരില്‍ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം കത്തി നില്‍കുമ്പോള്‍ ഇന്ത്യയിലെ സെലിബ്രിറ്റികളെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മോര്‍ഫ് ചെയ്ത ചിത്രങ്ങളുമായി വ്യാപകമായ ഓണ്‍ലൈന്‍ കാമ്പയിന്‍. കാശ്മീരില്‍ സൈന്യം പെല്ലറ്റ് ബുള്ളറ്റ് ഉപയോഗിക്കുന്നതിനെതിരെ ശക്തമായ പ്രധിഷേധം നടക്കുന്നതിനിടയിലാണ് പാകിസ്ഥാനിലെ നെവര്‍ ഫോര്‍ഗെറ്റ് പാകിസ്ഥാന്‍ എന്ന സംഘടന കാമ്പയിന്‍ നടത്തുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി,കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ക്രിക്കറ്റ് താരം വിരാട് കോഹ്ലി, ചലച്ചിത്ര താരങ്ങളായ അമിതാബ് ബച്ചന്‍, ഐശ്വര്യാ റായ്, ഷാരൂഖ് ഖാന്‍, കാജോള്‍, ആലിയ ഭട്ട്, ഹൃതിക്, സെയ്ഫ് അലി ഖാന്‍ തുടങ്ങിയവരെ കൂടാതെ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ വരെ മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ ഈ സംഘടന മോര്‍ഫ് ചെയ്യാന്‍ ഉപയോഗിച്ചിട്ടുണ്ട്. പെല്ലറ്റ് ബുള്ളറ്റ് ആക്രമണത്തില്‍ പരിക്കേറ്റതായിട്ടാണ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തിരിക്കുന്നത്. മോര്‍ഫ് ചെയ്ത ചിത്രങ്ങളുടെ കൂടെ ആക്രമണത്തില്‍ പരിക്കേറ്റതിലുള്ള മാനസീക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയ കുറിപ്പോടു കൂടിയാണ് ഫെയ്സ് ബുക്കില്‍ കാമ്പയിന്‍ നടത്തിയത്.
അതെ സമയം കാശ്മീരില്‍ സംഘര്‍ഷം നിയന്ത്രിക്കാന്‍ പെല്ലറ്റ് ബുള്ളറ്റ് ഉപയോഗിക്കുന്നത് അവസാനിപ്പിക്കില്ലെന്ന് സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ കെ ദുര്‍ഗ പ്രസാദ് അറിയിച്ചു. പെല്ലറ്റ് ബുള്ളറ്റുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് സൈന്യം പിന്‍മാറണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ കെ ദുര്‍ഗ പ്രസാദ് പ്രതികരിച്ചത്.
മേഖലയിലെ സംഘര്‍ഷം നിയന്ത്രണാതീതമായ സാഹചര്യത്തില്‍ മാത്രമാണ് പെല്ലറ്റ് പ്രയോഗിച്ചത്. സൈന്യം പ്രയോഗിക്കുന്ന ഏറ്റവും അപകടം കുറഞ്ഞ ആയുധങ്ങളില്‍ ഒന്നാണ് പെല്ലറ്റ്. ജവാന്‍മാരുടെ ജീവിതം അപകടത്തിലായപ്പോള്‍ പെല്ലറ്റ് ഉപയോഗിക്കാന്‍ സിആര്‍പിഎഫ് നിര്‍ബന്ധിതരാവുകയായിരുന്നു എന്നാല്‍ പരുക്കേറ്റ കശ്മീരി യുവാക്കളെ ഓര്‍ത്ത് പശ്ചാത്തപിക്കുന്നുണ്ടെന്നും ദുര്‍ഗ പ്രസാദ് പറഞ്ഞു.
പ്രക്ഷോഭത്തെ നേരിടാന്‍ പെല്ലറ്റ് ബുള്ളറ്റ് ഉപയോഗിച്ചില്ലായിരുന്നെങ്കില്‍ പകരം യഥാര്‍ത്ഥ തോക്കുകള്‍ ഉപയോഗിക്കേണ്ടി വരുമായിരുന്നെന്നും ആ സാഹചര്യത്തില്‍ മരണ നിരക്ക് നിലവിലുള്ളതിനേക്കാള്‍ ഉയരുമെന്നുമായണ് സിആര്‍പിഎഫ് പെല്ലറ്റ് ആക്രമണത്തെ കുറിച്ച നേരത്തെ പ്രതികരിച്ചത്.
ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തിന് ശേഷമാണ് കശ്മീരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. പതിനാറ് ദിവസമായി തുടരുന്ന സംഘര്‍ഷം നിയന്ത്രിക്കാന്‍ 2100 ല്‍ അധികം പെല്ലറ്റ് വെടിത്തിരകളാണ് സിആര്‍പിഎഫ് പ്രയോഗിച്ചത്. സിആര്‍പിഎഫ് നടത്തിയ പെല്ലറ്റ് പ്രയോഗത്തില്‍ ഭൂരിഭാഗം ആളുകള്‍ക്കും കണ്ണിനാണ് പരുക്കേറ്റത്. പെല്ലറ്റ് ആക്രമണത്തിന് പുറമേ പ്രക്ഷോഭകാരികള്‍ക്ക് നേരെ കണ്ണീര്‍ വാതകവും പ്ലാസ്റ്റിക് പെല്ലറ്റും, റബര്‍ ബുള്ളറ്റും സുരക്ഷാ സേന പ്രയോഗിചിരുന്നു.
https://www.facebook.com/Malayalivartha



























