ഫ്രാന്‍സിനെ നടുക്കി വീണ്ടും പള്ളിയില്‍ ആക്രമണം; പുരോഹിതന്‍ കൊല്ലപ്പെട്ടു; അക്രമികളെ സൈന്യം വധിച്ചു

വടക്കന്‍ ഫ്രാന്‍സിലെ ദേവാലയത്തില്‍ അതിക്രമിച്ചു കയറി നിരവധി പേരെ ബന്ദികളാക്കിയ അക്രമികളെ സുരക്ഷാസേന വധിച്ചു. ഏറ്റുമുട്ടലിനിടെ പുരോഹിതന്‍ കൊല്ലപ്പെട്ടു. എന്നാല്‍, ദേവാലയത്തിലെ പുരോഹിതനെ അക്രമികള്‍ കഴുത്തറുത്തു കൊല്ലുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. വടക്കന്‍ നോര്‍മണ്ടിയിലെ റൗനിലാണ് സംഭവം. ആക്രമണ കാരണമെന്താണെന്ന് വ്യക്തമല്ല.
റൗനിലെ പള്ളിയില്‍ കഠാരയുമായി എത്തിയ രണ്ട് അക്രമികള്‍ പുരോഹിതന്‍, രണ്ട് കന്യാസ്ത്രീകള്‍, ദേവാലയത്തില്‍ എത്തിയവരെയുമാണ് ബന്ദികളാക്കിയത്. ഫ്രാന്‍സ് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്‍ദ് സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം മെഡിറ്ററേനിയന്‍ തീരനഗരമായ നീസിലുണ്ടായ ഭീകരാക്രമണത്തിന്റെ നടുക്കം മാറും മുന്‍പാണ് ഫ്രാന്‍സില്‍ വീണ്ടും പുതിയ സംഭവം. ബാസ്റ്റില്‍ ദിനാഘോഷ ചടങ്ങുകള്‍ നടക്കുന്നതിനിടെയുണ്ടായ ആക്രമണത്തില്‍ 84 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
https://www.facebook.com/Malayalivartha



























