വീണ്ടും ദുരഭിമാനകൊല: പാകിസ്ഥാനില്‍ ബ്രിട്ടീഷ് ബ്യൂട്ടി തെറാപ്പിസ്റ്റിനെ വീട്ടുകാര്‍ കൊലപ്പെടുത്തിയെന്ന് ആരോപണം

പാകിസ്ഥാനില്‍ തന്റെ ഭാര്യയെ സ്വന്തം വീട്ടുകാര്‍ കൊലപ്പെടുത്തിയെന്ന് ആരോപണവുമായി ഭാര്‍ത്താവ് രംഗത്ത്. ബ്രിട്ടീഷ് ബ്യുട്ടി തെറാപ്പിസ്റ്റായ ഷാമിയ ഹാഷിദ് (28) എന്ന പാക് വംശജയുടെ ഭര്‍ത്താവ് സെയ്ദ് മുക്താര്‍ കസം ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹിതരായതിന് ഷാമിയയെ കൊലപ്പെടുത്തിയെന്നാണ് സെയ്ദിന്റെ ആരോപണം.
കഴിഞ്ഞ ബുധനാഴ്ച സ്വന്തം വീട്ടകാരെ സന്ദര്‍ശിക്കുന്നതിനായി പോയ ഷാമിയ മരിച്ചുവെന്ന വാര്‍ത്തയാണ് ഭര്‍ത്താവിനെ തേടിയെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പാകിസ്ഥാനില്‍ തന്നെ മൃതദേഹം സംസ്‌കരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ സ്വാഭാവിക മരണമെന്നാണ് റിപ്പോര്‍ട്ട്. ഷാമിയയ്ക്ക് ഹൃദയാഘാതമുണ്ടായെന്നും അതല്ല ശ്വാസതടസമുണ്ടായെന്നും ബന്ധുക്കള്‍ പറയുന്നുണ്ട്.
എന്നാല്‍ തന്റെ ഭാര്യയ്ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും മരണം കൊലപാതകമാണെന്നും സെയ്ദ് ആരോപിക്കുന്നു. 2014 സെപ്റ്റംബറില്‍ ലീഡ്‌സില്‍ വച്ചാണ് ഇരുവരും വിവാഹതിരാകുന്നത്. ഷാമിയയുടെ വീട്ടുകാര്‍ക്ക് ഈ വിവാഹത്തോട് എതിര്‍പ്പായിരുന്നു. കൊലപാതകത്തിന്റെ കാരണം ഇതാണെന്ന് സെയ്ദ് ആരോപിച്ചു. മരണത്തില്‍ ഭര്‍ത്താവ് സംശയം ഉന്നയിച്ച സാഹചര്യത്തില്‍ ഇവരുടെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് ബ്രിട്ടനിലെ ലേബര്‍ എം.പി നാസ് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ മാസം ആദ്യം പാകിസ്ഥാനിലെ പ്രശസ്ത മോഡലായ ക്വാന്‍ഡീല്‍ ബലോച്ചിനെ സഹോദരന്‍ വെടിവച്ച് കൊന്നത് ഏറെ വിവാദമായിരുന്നു. കുടുംബത്തിന് അപമാനം വരുത്തിയെന്ന് ആരോപിച്ചാണ് ബലോച്ചിനെ സഹോദരന്‍ വധിച്ചത്.
https://www.facebook.com/Malayalivartha



























