അവയവദാനത്തിന്റെ മഹിമ അറിയ്യാത്തവര്‍ ഈ വീഡിയോ ഒന്ന് കാണേണ്ടത് തന്നെ, മകളുടെ ഹൃദയം സ്വീകരിച്ച പതിനാലുവയസുകാരന്റെ നെഞ്ചില്‍ സ്റ്റെതസ്‌കോപ്പുമായി ഹൃദയമിടിപ്പ് കേള്‍ക്കുന്ന പിതാവ്

അവയവദാനത്തിന്റെ മഹിമ അറിയ്യാത്തവര്‍ ഈ വീഡിയോ ഒന്ന് കാണേണ്ടത് തന്നെയാണ്. മരണത്തെ തുടര്‍ന്ന് മകളുടെ ഹൃദയം മാറ്റി വയ്ക്കാന്‍ പിതാവ് അനുവദിച്ചതിനെ തുടര്‍ന്ന് പുതുജീവിതം ലഭിച്ചത് പതിനാലുവയസുകാരന്‍ അല്‍ജ് ജെഫറീസിനാണു. ശസ്ത്രക്രിയക്ക് ശേഷം മകളുടെ ഹൃദയമിടിപ്പ് അല്‍ജ് ജെഫറീസിന്റെ നെഞ്ചില്‍ നിന്നും സ്‌തെതസ്‌കോപ് വഴി കേള്‍ക്കുന്ന പിതാവിന്റെ വീഡിയോ ആരുടെയും കണ്ണ് നനയിപ്പിക്കും.
ഫ്ളോറിഡ സ്വദേശിയായ ഷാവെന്‍ സിമ്മര്‍മാനാണ് കാറപടത്തില്‍ മരിച്ച മകളുടെ 'ഹൃദയമിടിപ്പ്' പതിനാലുകാരനായ അല്‍ജ് ജെഫറീസിന്റെ മാറിടത്തില്‍ നിന്നും സ്തെതസ്‌കോപ്പ് വഴി കേട്ടത്. മാര്‍ച്ചിലാണ് ഷാവെന്റെ പതിനാലുകാരിയായ മകള്‍ കാറ്റെലിന്‍ സിമ്മര്‍മാന്‍ മരിച്ചത്. മദ്യപിച്ചു അശ്രദ്ധമായി വന്ന യുവാവ് ശരീരത്തിലേക്ക് വാഹനം ഇടിച്ചു കയറ്റിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കാറ്റലിനു മസ്തിഷ്‌കമരണം സംഭവിക്കുകയായിരുന്നു. ഇതേ സമയത്ത് ഹൃദയ സംബന്ധമായ അസുഖങ്ങളുമായി അല്‍ജ് ജെഫറീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസുഖത്തെ തുടര്‍ന്ന് ഹൃദയമാറ്റം നടത്താനിരുന്ന അല്‍ജ് ജെഫറീസിനു തന്റെ മകളുടെ ഹൃദയം നല്കാന്‍ ഷാവെന്‍ സിമ്മര്‍മാന്‍ തീരുമാനിക്കുകയായിരുന്നു.
ഹൃദയമിടിപ്പ് അല്‍ജ് ജെഫറീസിന്റെ മാറിടത്തില്‍ നിന്നും കേട്ടശേഷം അല്‍ജിനെ ഷാവെന്‍ പുണരുകയും ചെയ്തു. മകന് ഹൃദയം നല്‍കിയ കാറ്റെലിന്റെ കുടുംബാംഗങ്ങള്‍ക്ക് അല്‍ജിന്റെ അമ്മ നന്ദി പറയുകയും ചെയ്തു.
https://www.facebook.com/Malayalivartha



























