പാകിസ്ഥാനില്‍ ഖുറാനെ അധിക്ഷേപിച്ചു: ഹിന്ദു യുവാക്കള്‍ക്ക് വെടിയേറ്റു

പാകിസ്ഥാനില്‍ ഖുറാനെ അധിക്ഷേപിച്ച് സംസാരിച്ച ഹിന്ദു യുവാക്കള്‍ക്ക് വെടിയേറ്റു. പതിനേഴുകാരായ ദേവന്‍ സതീഷ് കുമാര്‍, അവിനാഷ് എന്നിവര്‍ക്കാണ് സിന്ദ് പ്രവശ്യയില്‍ വച്ച് വെടിയേറ്റത്. ഇവരുടെ നില ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്.
ഹിന്ദുക്കള്‍ ഏറെയുള്ള പ്രദേശമാണ് സിന്ദ് പ്രവശ്യ. ഹൈന്ദവ ചിഹ്നമായ 'ഓം' പതിച്ച ചെരിപ്പുകള്‍ വിപണിയില്‍ എത്തിച്ചതിനെ തുടര്‍ന്ന് ഇവിടുത്തെ ഹിന്ദുക്കള്‍ നേരത്തെ രംഗത്തെത്തിയിരുന്നു.
എന്നാല്‍, ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന ടോട്കി പ്രവശ്യയില്‍ മതനിന്ദയുടെ പേരില്‍ കഴിഞ്ഞ ദിവസം ഒരു യുവാവിനെ അറസ്റ്റുചെയ്തരുന്നു. ഇതിനു പിന്നാലെയാണ് സിന്ദ് പ്രവശ്യയില്‍ ദേവന്‍ സതീഷ് കുമാറും അവിനാഷും ഖുറാനെ അധിക്ഷേപിച്ച് രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha



























