മലയാളത്തിന് പുതിയൊരു താരം ഷെയ്ന്‍ നിഗം; നമ്മെടെ അബീടെ മകന്‍

മലയാള സിനിമയ്ക്ക് പുതിയൊരു യുവതാരത്തെ കൂടി ലഭിച്ചിരിക്കുന്നു. ഷെയ്ന്‍ നിഗം. നമ്മുടെ മിമിക്രി താരം അബിയുടെ മകന്‍. കിസ്മത്ത് എന്ന സിനിമയിലൂടെ നല്ലൊരു നടനാണെന്ന് ഷെയ്ന്‍ തെളിയിച്ചിരിക്കുന്നു. പൊന്നാനിയില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സി.പി.എമ്മിന്റെ പ്രാദേശിക നേതാവും പുരോഗമനകലാ സാഹിത്യസംഘം പ്രവര്‍ത്തകനുമായ ഷാനവാസ് കെ. ബാവക്കുട്ടിയാണ് ചിത്രം സംവിധാനം ചെയ്തത്. സംവിധായകന്‍ രാജീവ് രവിയാണ് ചിത്രം നിര്‍മിച്ചത്. സംവിധായകന്‍ ലാല്‍ജോസാണ് ചിത്രം തിയേറ്ററുകളിലെത്തിച്ചത്.
ഷെയിന്‍ നിഗം എന്ന നടനെ കണ്ടെത്തിയത് രാജീവ് രവിയാണ്. കിസ്മത്തിലഭിനയിക്കാന്‍ പല യുവതാരങ്ങളെയും ഷാനവാസ് സമീപിച്ചെങ്കിലും കാത്തിരിക്കാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ സംവിധായകന്‍ അതിന് തയ്യാറായില്ല. അപ്പോഴാണ് രാജീവ് രവി ഷെയിന്റെ കാര്യം പറഞ്ഞത്. ആദ്യ കാഴ്ചയില്‍ തന്നെ ഇഷ്ടപ്പെട്ടു. താരത്തെ സ്‌ക്രീനില്‍ ആദ്യം കാണുമ്പോഴും അത് തന്നെ തോന്നും. കുട്ടിത്തമുള്ള മുഖം. എന്നാല്‍ ഗൗരവം വേണ്ടിടത്ത് അതുണ്ട് താനും. അബിയെ പോലെയല്ല മകന്റെ ശൈലി. തുടക്കാരന്റെ പരിഭവങ്ങളോ മറ്റ് പ്രശ്‌നങ്ങളോ ഇല്ല. നോട്ടത്തിലും എന്തിന് ശബ്ദത്തിലെ ഇടര്‍ച്ചയില്‍ പോലും ഒരു നല്ല നടനെ കാണാം.
പൊന്നാനി മുന്‍സിപ്പാലിറ്റിയിലെ കൗണ്‍സിലര്‍ ആയിരുന്നു ഷാനവാസ്. അക്കാലത്ത് ഒരിക്കല്‍ പൊലീസ് സ്‌റ്റേഷനില്‍ ചെന്നപ്പോള്‍ രണ്ട് കമിതാക്കളെ കണ്ടുമുട്ടി. ഒരുമിച്ച് ജീവിക്കാന്‍ സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് എത്തിയതായിരുന്നു അവര്‍. അവരുടെ പിന്നാലെ അന്വേഷിച്ച് കാര്യങ്ങള്‍ മനസിലാക്കിയപ്പോള്‍ സ്തംഭിച്ച് പോയി. ഈ ഒരു സംഭവത്തിനെ ആധാരമാക്കിയാണ് സിനിമയുടെ തിരക്കഥ എഴുതിയത്. പൊന്നാലിയില്‍ നടന്ന സമാനമായ സംഭവങ്ങളും സിനിമയ്ക്ക് പ്രചോദനമായി.
https://www.facebook.com/Malayalivartha



























