കാറില്‍ സഞ്ചരിച്ചിരുന്ന അമ്മയെയും മകളെയും കൂട്ടമാനഭംഗത്തിനിരയാക്കി, പണവും സ്വര്‍ണവും എടുത്തു കവര്‍ച്ച സംഘം രക്ഷപ്പെട്ടു

ഉത്തര്‍പ്രദേശിലെ ബുലന്ദേശ്വറില്‍ ഡല്‍ഹി-കാണ്‍പുര്‍ ദേശീയ പാത 91 ല്‍ വെള്ളിയാഴ്ച രാത്രിയാനു സംഭവം നടന്നത്. കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന സംഘം ഇരുമ്പ് ദണ്ഡ് റോഡിലേക്കെറിഞ്ഞു, പരിശോധിക്കാന്‍ ഡ്രൈവര്‍ പുറത്തിറങ്ങിയപ്പോള്‍ അഞ്ചാംഗ കവര്‍ച്ച സംഘം യാത്രക്കാരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കാറുമായി വിജനമായ പ്രദേശത്തു കൊണ്ട് പോയി അമ്മയെയും മകളെയും പീഡിപ്പിക്കുകയായിരുന്നു.
ബന്ധുവിന്റെ മരണാനന്തര കര്‍മങ്ങളില്‍ പങ്കെടുക്കാന്‍ നോയിഡയില്‍ നിന്നും ഷാജഹാന്‍പുരിലേക്കു പോകുകയായിരുന്ന കുടുംബമാണ് ആക്രമിക്കപ്പെട്ടത്. നോയിഡ സ്വദേശിയായ 35 കാരിയായ യുവതിയും ഇവരുടെ 14 വയസുള്ള മകളുമാണ് കവര്‍ച്ചാ സംഘത്തിന്റെ ക്രൂരമായ പീഡനത്തിന് ഇരയായത്.നോയിഡയിലെ സെക്ടര്‍ 68 ലെ വീട്ടില്‍നിന്നും വെള്ളിയാഴ്ച അര്‍ധരാത്രിയില്‍ പുറപ്പെട്ട കുംടുംബം സഞ്ചരിച്ചിരുന്ന കാര്‍ ബുലന്ദേശ്വറിലെ ദോസ്ത്പുര്‍ ഗ്രാമത്തിലെത്തിയപ്പോള്‍ കവര്‍ച്ചാ സംഘം ആക്രമിക്കുകയായിരുന്നു.
പിന്നീട് 11,000 രൂപയും സ്വര്‍ണവും മൊബൈല്‍ ഫോണുകളും കവര്‍ന്ന ശേഷം സംഘം രക്ഷപ്പെട്ടു. ശനിയാഴ്ച രാവിലെ ഇവിടെ നിന്നും രക്ഷപ്പെട്ട കുടുംബം അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയതിനെ തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി മീററ്റ് റെയിഞ്ച് ഡിഐജി ലക്ഷ്മി സിംഗ് പറഞ്ഞു.
https://www.facebook.com/Malayalivartha



























