അടുത്ത ലക്ഷ്യം റഷ്യയെന്ന് ഇസ്ലാമിക് സ്‌റ്റേറ്റ്

റഷ്യയ്ക്ക് ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ആക്രമണഭീഷണി. തങ്ങളുടെ അടുത്ത ലക്ഷ്യം റഷ്യയായിരിക്കുമെന്ന് ആഹ്വാനം ചെയ്യുന്ന വീഡിയോ ഇസ്ലാമിക് സ്‌റ്റേറ്റ് പുറത്ത് വിട്ടു.
റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന് മുന്നറിയിപ്പുമായാണ് വീഡീയോ തുടങ്ങുന്നത്. ഇസ്ലാമിക് സ്‌റ്റേറ്റ് ഒരുങ്ങി കഴിഞ്ഞെന്നും അടുത്ത ലക്ഷ്യം റഷ്യന്‍ മണ്ണിലെ ആക്രമണമാണെന്നും വീഡിയോയില്‍ പറയുന്നു. റഷ്യയിലുള്ള ഇസ്ലാമിക് സ്‌റ്റേറ്റിന്റെ സ്ലീപ്പിംഗ് സെല്ലുകളോട് ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന വീഡിയോ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ടെലിഗ്രാം അക്കൗണ്ടിലൂടെയാണ് പുറത്ത് വിട്ടത്.
ഇതിനിടെ ഫ്രാന്‍സിലെ നോര്‍മാഡി പള്ളിയില്‍ ആക്രമണം നടത്തി പുരോഹിതനെ വധിച്ച തീവ്രവാദികളുടെ രണ്ട് ബന്ധുക്കളെ കസ്റ്റഡിയിലെടുത്തു. സിറിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്.
https://www.facebook.com/Malayalivartha



























