കൊറിയന്‍ ഏകാധിപതി, അമ്മാവനെ ഉടുതുണി പറിച്ച് പട്ടിക്കിട്ടു കൊടുത്തു:
ഉത്തര കൊറിയയിലെ ഏകാധിപതിയായ കമ്മ്യൂണിസ്റ്റ് ഭരണാധികാരിയായ കിം ജോങ്ങ് ഉന്‍ തന്റെ അമ്മാവനെ വധിച്ചത് ഭയാനകമായ വിധത്തിലെന്ന് റിപ്പോര്‍ട്ട്. ഉടുതുണി മുഴുവന്‍ അഴിച്ചുമാറ്റിയിട്ട് മൂന്നുദിവസം പട്ടിണിക്കിട്ടിരുന്ന 120 വേട്ടനായ്ക്കളെ അഴിച്ചു വിട്ട കൂട്ടിലേക്ക് അമ്മാവനെ എറിഞ്ഞു കൊടുക്കുകയായിരുന്നുവെത്രേ. മാധ്യമ റിപ്പോര്‍ട്ടുകളിന്‍ പ്രകാരം പട്ടികളുടെ മനുഷ്യവേട്ട അയാള്‍ കണ്ടു രസിക്കുകയും ചെയ്തു. അമ്മാവനോടൊപ്പം അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത അഞ്ച് അനുയായികളേയും പട്ടിക്കൂട്ടിലേയ്ക്ക് എറിഞ്ഞു കൊടുത്തു. അഴിമതി കാട്ടി, ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചു, പെണ്‍വേട്ട നടത്തി, രാജ്യദ്രോഹം ചെയ്തു എന്നിവയൊക്കെയാണ് തന്റെ അമ്മാവനും സര്‍ക്കാരിലെ രണ്ടാമനുമായ ജാങ് സോങ് തേക്കിന്റെ മേല്‍ ചുമത്തിയ കുറ്റങ്ങള്‍. സൈനിക ട്രൈബ്യൂണല്‍ വധശിക്ഷയ്ക്ക് ഉത്തരവിട്ടതിനെ തുടര്‍ന്ന് ഫയറിംഗ് സ്ക്വാഡ് യന്ത്രത്തോക്കു കൊണ്ട് വെടിവച്ചു കൊല്ലുകയായിരുന്നു എന്നാണ് ഇതുവരെ പുറംലോകം വിചാരിച്ചിരുന്നത്. വഞ്ചകനെന്നു മുദ്രകുത്തി കഴിഞ്ഞമാസമാണ് ക്വാന്‍ ജൂ (പട്ടികളെക്കൊണ്ട് കൊല്ലിക്കുക) എന്ന ശിക്ഷാരീതി നടപ്പിലാക്കിയത്. ഇപ്രകാരമായിരുന്നു വധിച്ചതെന്ന സത്യം ചൈന ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുമുണ്ട്. ശക്തനായ അമ്മാവന് തന്നെ അട്ടിമറിച്ച് ഭരണം പിടിച്ചെടുക്കുമെന്ന് കിം ജോങ് ഉന്‍ ഭയപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha