Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആലപ്പോയില്‍ യുഎന്‍ ട്രക്കുകള്‍ക്കുനേരെയുണ്ടായ വ്യോമാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു

20 SEPTEMBER 2016 10:14 AM IST
മലയാളി വാര്‍ത്ത

സിറിയയിലെ ആലപ്പോയില്‍ അവശ്യ വസ്തുക്കളുമായി പോയ യുഎന്‍ ട്രക്കുകള്‍ക്കുനേരെ വ്യോമാക്രമണം. സന്നദ്ധ പ്രവര്‍ത്തകരും ട്രക്ക് ഡ്രൈവര്‍മാരും അടക്കം 12 പേര്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. സംഭവത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ ആക്രമണത്തിനു പിന്നില്‍ റഷ്യയോ സിറിയന്‍ സര്‍ക്കാരോ ആകാമെന്നാണ് യുഎസ് ആരോപിക്കുന്നത്.
സിറിയന്‍ സൈന്യം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ മാത്രം പിന്നിട്ടപ്പോഴാണ് ആക്രമണം. ആലപ്പോയിലെ ഉം അല്‍ കുബ്‌റ ആഭ്യന്തര സംഘര്‍ഷത്തിനിടെ ഒറ്റപ്പെട്ട ജനങ്ങള്‍ക്ക് ഭക്ഷണ സാധനവുമായി പോകുകയായിരുന്ന 31 ട്രക്കുകള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. 18 ട്രക്കുകളും ആക്രമണത്തില്‍ തകര്‍ന്നെന്ന് യുഎന്‍ വക്താവ് അറിയിച്ചു. എന്നാല്‍ വ്യോമാക്രമണം നടന്നതായി യുഎന്‍ സ്ഥിരീകരിച്ചിട്ടില്ല.
സിറിയയില്‍ അമേരിക്കന്‍ സഖ്യസേനയും റഷ്യയും തമ്മില്‍ സംയുക്ത തീരുമാനത്തിലൂടെ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കിയെങ്കിലും നിരവധി തവണ ലംഘിക്കപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. കരാര്‍ ലംഘിച്ച് സിറിയന്‍ വിമതര്‍ സര്‍ക്കാര്‍ സൈനികരെ ആക്രമിക്കുകയണെന്നു റഷ്യന്‍ വിദേശമന്ത്രാലയം ആരോപിച്ചിരുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (2 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (2 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends