Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

യു.കെയിലെ ഇന്ത്യാക്കാരുടെ സംഭാവന എടുത്തു പറയേണ്ടതെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍

23 SEPTEMBER 2016 03:17 PM IST
മലയാളി വാര്‍ത്ത

More Stories...

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...

ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനം തകർക്കാൻ ശ്രമിച്ചവൻ നിസാരക്കാരനല്ല..കോ-പൈലറ്റിന്റെ പേരും ചിത്രവും പുറത്തുവന്നു... ഒമാന്‍ പറക്കല്‍ വിലക്ക് ഏര്‍പ്പെടുത്തിയ പൈലറ്റ്..

ബ്രിട്ടന്റെ പ്രതിശീര്‍ഷ വരുമാനത്തിലേയ്ക്കുള്ള യുകെയിലെ ഇന്ത്യാക്കാരുടെ സംഭാവന 6 ശതമാനം ആണെന്നും തന്മലം ഇന്ത്യാ യു-കെ ബന്ധത്തിന്റെ കെട്ടുറപ്പിന് അവര്‍ ഒരു വലിയ പങ്കു വഹിക്കുന്നുണ്ടെന്നും യുകെ യിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ നവ് തേജ്‌സിംഗ് സര്‍ണ പറഞ്ഞു. ബ്രിട്ടന്റെ ജനസംഖ്യയുടെ 2 ശതമാനം പേര്‍ ഇന്ത്യാക്കാരാണെന്നും ബ്രിട്ടനില്‍ തൊഴിലവസരങ്ങളുണ്ടാക്കുന്നതില്‍ ഇന്ത്യന്‍ തൊഴിലുടമകളും മഹത്തായ സംഭാവനകള്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് സമൂഹത്തിനു നല്‍കിയ സംഭാവനകള്‍ക്കായി മൂന്നു ഇന്ത്യന്‍ വംശജരായ വ്യവസായികളെ ആദരിക്കാന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്രിട്ടനിലെ സംരംഭകരില്‍ ഒന്നാം സ്ഥാനത്തു അമേരിക്കക്കാരും രണ്ടാം സ്ഥാനത്തുള്ളത് ചൈനാക്കാരുമാണ്. ഇന്ത്യന്‍ തൊഴിലുടമകളുടെ എണ്ണം മൂന്നാം സ്ഥാനത്താണ്. ബ്രിട്ടീഷ് സമൂഹവുമായി ഇഴുകി ചേര്‍ന്നു യുകെയുടെ വളര്‍ച്ചയ്ക്കു സഹായകമായി വര്‍ത്തിക്കുന്ന 1.5 ദശലക്ഷം വരുന്ന ബ്രിട്ടനിലെ ഇന്ത്യാക്കാരെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.

ഇന്ത്യാ- യു.കെ ബന്ധങ്ങള്‍ക്ക് ആഴവും വ്യാപ്തിയും നല്‍കുന്നതില്‍ അവിടത്തെ ഇന്ത്യന്‍ സമൂഹത്തിന് വലിയ പങ്കുണ്ടെന്നും ബ്രിട്ടീഷ് പാര്‍ലമെന്റായ ഹൗസ് ഓഫ് കോമണ്‍സിലും ഹൗസ് ഓഫ് ലോര്‍ഡ്സിലും പ്രാതിനിധ്യം നേടി ഇന്ത്യാക്കാര്‍ ബ്രിട്ടീഷ് രാഷ്ട്രീയ രംഗത്തും തങ്ങളുടെ ഉറച്ച സാന്നിധ്യം അറിയിച്ചിരിക്കയാണെന്നു സര്‍ണ പറഞ്ഞു.

ബിസിനസ്സിന് 6 തവണയും ബ്രിട്ടീഷ് ബിസിനസ്സ് രംഗത്തിനും ബ്രിട്ടീഷ്-ഏഷ്യന്‍ സമൂഹത്തിനായി ചെയ്ത സേവനങ്ങള്‍ക്കായി രണ്ടു തവണയുമായി രാജ്ഞിയുടെ അവാര്‍ഡ് 8 തവണ നേടിയ ഇന്ത്യന്‍ വ്യവസായി ഡോ റാമി റാഞ്ചര്‍ക്ക് അദ്ദേഹം ഷീല്‍ഡ് സമ്മാനിച്ചു. 1987-ല്‍ വെറും 2 പൗണ്ട് ( ഏകദേശം 200 ഇന്ത്യന്‍ രൂപ) മൂലധനവുമായാണ് റാഞ്ചര്‍ തന്റെ സ്ഥാപനം സ്ഥാപിച്ചത്. ഇന്ന് ബ്രിട്ടനില്‍ ഏറ്റവും വളര്‍ച്ചാ നിരക്കുള്ള രണ്ടു കമ്പനികളിലൊന്നാണ്് അദ്ദേഹത്തിന്റെ കമ്പനിയെന്നും ഇന്ന് അതിന് ഏകദേശം 200 ദശലക്ഷം പൗണ്ട് വരുമാനമുണ്ടെന്നും സര്‍ണ അനുസ്മരിച്ചു.

ആന്യൂവല്‍ ഡിന്നര്‍ ഓഫ് ഫ്രണ്ട്‌സ് സര്‍ക്കിള്‍ ഇന്റര്‍നാഷണലിന്റെ നേതൃത്വത്തില്‍ റാഡിസണ്‍ പോര്‍ട്ട്മാന്‍ ഹോട്ടലില്‍ വച്ചു നടത്തപ്പെട്ട ചടങ്ങില്‍ വച്ച് മറ്റു രണ്ടു ഇന്ത്യാക്കാരെ കൂടി ആദരിച്ചിരുന്നു. യു.കെയില്‍ ഫ്രാഞ്ചൈസി സംരംഭകനായ അതുല്‍ പഥകിനേയും , കൃഷന്‍ റാലേഗിനേയുമാണ് ആദരിച്ചത്. ലണ്ടനില്‍ മക്‌ഡോണാള്‍ഡ് ഭക്ഷണശൃംഖലയുടെ 29 റസ്റ്റോറന്റുകള്‍ക്കുടമയാണ് അതുല്‍പഥക്.പഥക് ആദ്യത്തെ റസ്റ്റോറന്റ് തുടങ്ങിയത് 2003-ലാണ്. ഇന്ന് അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിലെല്ലാമായി 2500 ഓളം സ്റ്റാഫംഗങ്ങളാണുള്ളത്. 1993-ല്‍ കൃഷന്‍ റാലേഗ് സ്ഥാപിച്ച ഇന്ത്യാ ലിങ്ക് ഇന്റര്‍നാഷണല്‍ എന്ന മാഗസിന്റെ ചീഫ് എഡിറ്റര്‍ ആണ് കൃഷന്‍ റാലേഗ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (31 minutes ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (40 minutes ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (45 minutes ago)

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം  (58 minutes ago)

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്  (1 hour ago)

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസ്... പ്രതിക്ക് 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും  (1 hour ago)

തീരുമാനങ്ങളിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതി... യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഡൽഹിയിലേക്ക്.... ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് നേരിട്ട് പരാതി  (1 hour ago)

‘കതിർ’പദ്ധതി... കേരളത്തിലെ കർഷകർക്ക് കൃഷിവകുപ്പിന്റെ വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും കൂടുതൽ എളുപ്പത്തിൽ... സ്മാർട്ട് ഫാർമർ ഐ.ഡി കാർഡിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് കൃഷി മന്ത്രി  (2 hours ago)

മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി., സ്വകാര്യബസുകൾ വാടകയ്ക്കെടുത്ത് പമ്പയിലേക്ക് സർവീസ് നടത്തും, പ്രിയദർശിനി ബസ്സുണ്ടാവില്ല‌    (2 hours ago)

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (2 hours ago)

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...  (2 hours ago)

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം  (3 hours ago)

ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം... 22 പേർക്ക് പരുക്ക്  (3 hours ago)

രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത  (3 hours ago)

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി സർക്കാർ ഉത്തരവിറങ്ങി..വകുപ്പിന്റെ ചുമതലകളും പ്രവർത്തന മേഖലകളും ഗണ്യമായി വികസിച്ച പശ്ചാത്തലത്തിലാണ് പേര് മാറ്റാനുള്ള തീരുമാനം...  (3 hours ago)

Malayali Vartha Recommends