പീഡന കേസ് പ്രതികള്‍ക്ക് സൗദി കോടതി 17 വര്‍ഷം തടവും 2500 ചാട്ട അടിയും വിധിച്ചു

വീട്ടമ്മയെ ഭര്‍ത്താവിനും മകള്‍ക്കും മുന്‍പില്‍ വെച്ച് പീഡിപ്പിച്ച നാല് പേര്‍ക്ക് ചാട്ടയടി ഉള്‍പ്പെടെ കടുത്ത ശിക്ഷ വിധിച്ച് സൗദി കോടതി. പീഡന കേസിലെ ഒന്നാം പ്രതിയായ 17 വയസ്സുകാരന് 17 വര്‍ഷം കഠിന തടവും 2500 ചാട്ടയടിയും മറ്റ് മൂന്ന് പേര്‍ക്ക് 15 വര്‍ഷം തടവും 1500 ചാട്ടയടിയുമാണ് വിധിച്ചിരിക്കുന്നത്. എങ്കിലും ശിക്ഷ കുറഞ്ഞു പോയി എന്നാരോപിച്ച് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ്.
ഭര്‍ത്താവിനെ ഇലക്ട്രിക് വയര്‍ കൊണ്ട് കെട്ടിയിട്ട ശേഷം വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് പുറമേ 10000 റിയാലും എട്ട് മൊബൈല്‍ ഫോണുകളും സംഘം മോഷ്ടിച്ചു. ദിവസങ്ങള്‍ക്ക് ശേഷം വീട്ടിലെത്തി സ്ത്രീയെ വീണ്ടും പീഡിപ്പിച്ചിരുന്നു.
അറസ്റ്റിലായ പ്രതികള്‍ ആദ്യം സംഭവം നിഷേധിച്ചെങ്കിലും വൈദ്യപരിശോധനയില്‍ പിടിയിലായതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























