കടുത്ത പോരാട്ടം. ലീഡ് നില മാറിമറിയുന്നു

വാഷിങ്ടണ്‍-കടുത്ത മല്‍സരം നടക്കുന്ന ഫ്ലോഡിറയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ഹിലറി ക്ലിന്റനും ട്രംപും ഒപ്പത്തിനൊപ്പം. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലറി ക്ലിന്റനും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ഫലം പുറത്തുവന്ന 16 സംസ്ഥാനങ്ങളില്‍ എട്ടിടത്ത് ഹിലറിയും എട്ടിടത്ത് ട്രംപും ജയിച്ചു. വെര്‍മോണ്ട്, ഇല്ലിനോയ്, ന്യൂജഴ്സി, മാസച്യുസിറ്റ്സ്, മേരിലാന്‍ഡ്, റോഡ് ഐലന്‍ഡ്, ഡെലവെയര്‍, കേന്ദ്ര തലസ്ഥാനമേഖലയായ ഡിസ്ട്രിക്‌ട് ഓഫ് കൊളംബിയ എന്നിവ ഹിലറി പിടിച്ചു. വെസ്റ്റ് വെര്‍ജീനിയ, ഓക്ലഹോമ, ടെനിസി, മിസിസിപ്പി, മെന്റക്കി, ഇന്‍ഡ്യാന, സൗത്ത് കാരലൈന, അലബാമ എന്നിവിടങ്ങളിലാണ് ട്രംപ് ജയിച്ചത്.
ലീഡ് നില -ഹിലറി 97 ട്രംപു 129
https://www.facebook.com/Malayalivartha


























