തെഹ്മിന ജാന്‍ജുവാ പാകിസ്താനിലെ ആദ്യ വനിത വിദേശകാര്യ സെക്രട്ടറിയായി

പാകിസ്താനിലെ ആദ്യ വനിത വിദേശകാര്യ സെക്രട്ടറിയായി തെഹ്മിന ജാന്‍ജുവായെ തെരഞ്ഞെടുത്തു. നിലവിലെ സെക്രട്ടറിയായ അസീസ് അഹമ്മദ് ചൗഡരിയുടെ കാലവധി അവസാനിക്കാനിരിക്കുമ്പോഴാണ് നയതന്ത്ര വിദഗ്ദ്ധയായ ഇവരെ കണ്ടെത്തിയത്. അടുത്തമാസം പകുതിയോ ഇവര്‍ ചുമതല ഏല്‍ക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയിലെ പാക്ക് ഹൈക്കമ്മീഷണറായ അബ്ദുള്‍ ബാസിദാണ് ഈ പദവിയിലെത്തുമെന്നാണ് ആദ്യം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചുകൊണ്ടാണ് ഒരു സ്ത്രീ പ്രധാനപദത്തില്‍ എത്തുന്നത്. സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് വേണ്ടി വാദിച്ചതിന്റെ പേരില്‍ മലാല യുസഫ് ഷായെ താലീബാന്‍ ഭീകരര്‍ ആക്രമിച്ചിരുന്നു. നിലവില്‍ അവര്‍ അമേരിക്കയിലെ പാക്ക് അംബാസിഡറായി പ്രവര്‍ത്തിക്കുകയാണ് ഇവര്‍. 32 വര്‍ഷമാണ് നയതന്ത്ര വിദഗ്ദ്ധയായി പ്രവര്‍ത്തിച്ചു വരികയാണ്. ഇസ്ലാമബാദിലെ ക്വൗയിദ് ഇ അസാം സര്‍വകലാശാലയില്‍ നിന്നും ന്യൂയോര്‍ക്കിലെ കൊളമ്പിയ സര്‍വ്വകലാശാലയില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഇന്ത്യയുമായി എന്തു നിലപാടാണ് ഇവര്‍ സ്വീകരിക്കുന്നത് എന്നാണ് എല്ലാവരും ഉറ്റ്ു നോക്കുന്നത്. ഇതാദ്യമായാണ് ഇന്ത്യയുടേയും പാകിസ്താന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെ തലപ്പത്ത് സ്ത്രീകള്‍ എത്തുന്നത്. നേരത്തെ ഇന്ദിരാഗാന്ധി പ്രാധാനമന്ത്രിയായിരുന്നപ്പോള്‍ ഈ വകുപ്പും കൈകാര്യം ചെയ്തിരുന്നു
https://www.facebook.com/Malayalivartha


























