യമനിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ഒന്‍പതു പേര്‍ കൊല്ലപ്പെട്ടു

യമനിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ആറു സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഒന്‍പതു പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ യമനിലെ ലഹ്ജി പ്രവിശ്യയിലുള്ള സര്‍ക്കാര്‍ മന്ദിരത്തിനു നേരെയാണ് ബോംബാക്രമണമുണ്ടായത്. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ അല്‍ക്വയ്ദയാണ് സ്‌ഫോടനത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha
























