Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

ബ്രിട്ടനില്‍ പുതിയ ഒരു പൗണ്ട് നാണയം ഇന്നുമുതല്‍ വിനിമയത്തിന്

28 MARCH 2017 10:19 AM IST
മലയാളി വാര്‍ത്ത

More Stories...

"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...

മരണത്തിന്റെ പടിവാതിലിലെത്തി അവര്‍ ജീവിതത്തിലേക്ക് തിരികെനടക്കുന്ന കാഴ്ച്ച..വധശിക്ഷ പരാജയപ്പെട്ട സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്..

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ബ്രിട്ടനില്‍ മുപ്പതു വര്‍ഷമായി പ്രചാരത്തിലുണ്ടായിരുന്ന ഒരു പൗണ്ട് നാണയത്തിനു പകരമുള്ള പുതിയ നാണയം ഇന്നുമുതല്‍ വിനിമയത്തിന്. നിലവിലുള്ള സ്വര്‍ണക്കളര്‍ റൗണ്ട് നാണയത്തിനു പകരമിറക്കുന്നത് കൂടുതല്‍ തിളക്കമേറിയ 12 വശങ്ങളുള്ള നാണയമാണ്.

വ്യാജനിര്‍മാണം സാധ്യമല്ലാത്ത രീതിയിലുള്ള സുരക്ഷാ മുദ്രകളോടെയാണ് ഈ നാണയം തയാറാക്കിയിരിക്കുന്നത്. പുതിയ നാണയങ്ങള്‍ വിപണിയില്‍ എത്തിയാലും പഴയ നാണയത്തിന്റെ മൂല്യം ഒക്ടോബര്‍ 15 വരെ നിലനില്‍ക്കും. അതുവരെ രണ്ട് നാണങ്ങളും ക്രയവിക്രയത്തിനായി ഉപയോഗിക്കാം.

ഒക്ടോബര്‍ 15 കഴിഞ്ഞാല്‍ പഴയ നാണയത്തിനു വിപണിമൂല്യം ഉണ്ടാകില്ല. കുട്ടികളുടെയും മറ്റും നാണയകുടുക്കകളിലായി (പിഗി ബാങ്ക്) ഏകദേശം 1.3 ബില്യണ്‍ പഴയ നാണയങ്ങളുടെ ശേഖരമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇവയെല്ലാം ഇക്കാലയളവില്‍ ചെലവാക്കി തീര്‍ക്കുകയോ മാറ്റിയെടുക്കുകയോ ചെയ്യണം.

വ്യാപകമായ തോതില്‍ കള്ളനാണയങ്ങള്‍ പ്രചരിക്കുന്നതായി കണ്ടെത്തിയതോടെയാണ് പുതിയ ഡിസൈനില്‍ നാണയമിറക്കാന്‍ അച്ചടിയുടെ ചുമതലക്കാരായ റോയല്‍ മിന്റ് തീരുമാനിച്ചത്. നിലവില്‍ ബ്രിട്ടനില്‍ പ്രചാരത്തിലുള്ള ഒരു പൗണ്ട് നാണയത്തില്‍ മുപ്പതില്‍ ഒരെണ്ണം വീതം കള്ളനാണയമാണെന്നാണ് സര്‍ക്കാര്‍ കണ്ടെത്തിയത്. ഈ അവസ്ഥ പരിഹരിക്കാനാണ് പുതിയ നീക്കം.

വെള്ളിനിറത്തിലുള്ള റൗണ്ടിനു പുറത്ത് പന്ത്രണ്ട് വശങ്ങളുള്ള സ്വര്‍ണനിറത്തിലുള്ള ചുറ്റോടുകൂടിയ നാണയമാണ് പുതുതായി പുറത്തിറക്കുന്നത്. ഒറ്റനോട്ടത്തില്‍ രണ്ടുപൗണ്ട് നാണയത്തിന്റെ ചെറിയ പതിപ്പായി തോന്നും. എന്നാല്‍ ഇതില്‍ സുരക്ഷാ ലിഖിതങ്ങള്‍ ഏറെയാണ്. പൗണ്ട് സ്‌റ്റെര്‍ലിങ്ങിനെ സൂചിപ്പിക്കുന്ന അടയാളം (ക്ഷ) വിവിധ കോണുകളില്‍ തിരിച്ചും മറിച്ചും നോക്കുമ്പോള്‍ ഒന്ന് എന്ന നമ്പരായി കാണിക്കുന്നതാണ് ഇതില്‍ ഏറ്റവും വലിയ പ്രത്യേകത.

കൂടാതെ മൈക്രോ ലെറ്ററിംങ്ങും നഗ്‌നനേത്രങ്ങള്‍കൊണ്ട് കാണാന്‍ കഴിയാത്ത നേര്‍ത്ത തടിപ്പുകളുമെല്ലാം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഒരു വശത്ത് രാജ്ഞിയുടെ പുതിയ മുഖചിത്രവും മറുവശത്ത് ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നീ ഫെഡറല്‍ സ്‌റ്റേറ്റുകളെ സൂചിപ്പിക്കുന്ന റോസ്, തിസില്‍, ലീക്ക്, ഷാംറോക്ക് എന്നീ പുഷ്പങ്ങളടങ്ങിയ മുദ്രയുമാണ്. നിലവിലുള്ള നാണയത്തേക്കാള്‍ അല്‍പം കനംകുറഞ്ഞ പുതിയ നാണയത്തിന് വ്യാസം അല്‍പം കൂടുതലുണ്ട്.

പുതിയ നാണയം ഇറക്കുന്നകാര്യം സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചതാണെങ്കിലും രാജ്യത്ത് പലയിടത്തും പാര്‍ക്കിങ്, വെന്‍ഡിങ് മെഷീനുകളില്‍ ഇതുപയോഗിക്കാന്‍ വേണ്ട മാറ്റങ്ങള്‍ ഇനിയും വരുത്തിയിട്ടില്ല. കണ്‍സിലുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെല്ലാം വന്‍തുക ചെലവു വരുന്ന പ്രക്രിയയാണിത്.

പൂര്‍ണമായും ഈ മാറ്റം വരുന്നതുവരെ പലയിടങ്ങളിലും ആളുകള്‍ പുതിയ നാണയങ്ങള്‍കൊണ്ട് ബുദ്ധിമുട്ടും. ആറുമാസത്തിനുള്ളില്‍ ഇവയെല്ലാം പുന:ക്രമീകരിക്കാനുള്ള തിരക്കിലാണ് സ്ഥാപനങ്ങള്‍. സൂപ്പര്‍ മാര്‍ക്കറ്റുകളുടെ ട്രോളികള്‍ പോലും ഇത്തരത്തില്‍ പരിഷ്‌കരിക്കേണ്ടതുണ്ട്.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയദർശിനി ബസുകളിൽ യാത്രാത്തിരക്കിൽ ഫോൺ കവർച്ച വ്യാപകം; വനിതാ ജീവനക്കാരുടെ മൊബൈലുകൾ നഷ്ടപ്പെട്ടു, ജാഗ്രത വേണമെന്ന് പോലീസ്...  (25 minutes ago)

കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...  (29 minutes ago)

ആർമി ഓഫീസർ ചമഞ്ഞ് ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് ലക്ഷങ്ങളും നഗ്നചിത്രങ്ങളും തട്ടിയ പ്രതി വിഴിഞ്ഞത്ത് പിടിയിൽ...  (35 minutes ago)

വീഡിയോ നീക്കം ചെയ്ത പൊലീസ് നടപടി അന്യായമാണെന്ന് മുഖ്യമന്ത്രി  (41 minutes ago)

അടൂരിനെ നടുക്കി തട്ടിക്കൊണ്ടുപോകൽ ശ്രമം; അഞ്ചാം ക്ലാസുകാരനെ ഒമ്നി വാനിലെത്തിയ ആറംഗസംഘം ബലമായി പിടിച്ചുകൊണ്ടുപോയി, ബോധം കെടുത്തി വഴിയിൽ ഉപേക്ഷിച്ചു...  (43 minutes ago)

ഓപ്പറേഷൻ തൂഫാന് കുട്ടികളുടെ കത്ത്; 'പ്രിയപ്പെട്ട മക്കളെ' എന്ന് വിളിച്ച് ആഭ്യന്തരമന്ത്രിയുടെ മറുപടി...  (48 minutes ago)

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അനിയന്ത്രിത സർവീസിനെതിരെ കർശന നടപടി; മദ്യപിച്ച് ബസ് ഓടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്  (49 minutes ago)

ഐഇഡിസി ഉച്ചകോടി സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ  (1 hour ago)

ഇബിജി ഗ്രൂപ്പിൽ അർമ ക്യാപിറ്റലിൻ്റെ 10 കോടി രൂപയുടെ നിക്ഷേപം  (1 hour ago)

എംഐടി-ഡബ്ല്യുപിയുവും എഫ്‌പിഎസ്ബി ഇന്ത്യയും ധാരണാപത്രം ഒപ്പുവച്ചു  (1 hour ago)

ഫ്രെയർ എനർജിയുടെ ആദ്യ ബ്രാൻഡ് അംബാസഡറായി രോഹിത് ശർമ; ‘സോളാർ ഹോ, തോ ഫ്രെയർ ഹോ!’ ക്യാമ്പയിൻ ആരംഭിച്ചു  (1 hour ago)

ഐടി മേഖലയില്‍ പുതിയ ചുവടുവയ്പ്: കേരള ടെക് ബ്രാന്‍ഡ്, ഐടി പാര്‍ക്ക് അഫിലിയേഷന്‍ പദ്ധതികള്‍ക്ക് ഒക്ടോബര്‍ 6 ന് തുടക്കം...  (1 hour ago)

ഏകാ മൊബിലിറ്റിക്ക് ആദ്യപകുതിയിൽ വാഹന വിൽപ്പനയിൽ 13 മടങ്ങിലേറെ വളർച്ച  (1 hour ago)

തെക്കൻ കേരളത്തിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (1 hour ago)

ക്യാൻസർ നേരത്തെ കണ്ടെത്താനും ചിലവ് കുറയ്ക്കാനും സഹായിക്കുന്ന 'സിടി ഡിഎൻഎ' വലിയ മാറ്റങ്ങൾ കൊണ്ടുവരും; ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവിന് കൊച്ചിയിൽ തുടക്കമായി  (1 hour ago)

Malayali Vartha Recommends