കൊളംബിയയില്‍ കനത്തമഴയിലും മണ്ണിടിച്ചിലിലും 200 പേര്‍ മരിച്ചു; നിരവധി പേരെ കാണാതായി , മേക്കോവ പ്രവിശ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കൊളംബിയയുടെ തെക്ക്-പടിഞ്ഞാറന്‍ മേഖലയിലുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും 200ഓളം പേര്‍ മരിച്ചു. 202 പേര്‍ക്ക് പരിക്കേറ്റു. 220 പേരെ കാണാതായിട്ടുണ്ട്. മോക്കോവ പ്രവിശ്യയിലാണ് കനത്ത മഴയും മണ്ണിടിച്ചില്‍ ഉണ്ടായത്.
കൊളംബയിന്‍ പ്രസിഡന്റ് ജുയന്‍ മാനുവല്‍ സാേന്റാസ് പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി. അയല്‍ രാജ്യങ്ങളോട് അദ്ദേഹം സഹായം അഭ്യര്‍ഥിച്ചു. അടിയന്തരമായി വിവിധ സേനവിഭാഗങ്ങളോട് ദുരന്തമുഖത്ത് എത്താനും അദ്ദേഹം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രവിശ്യയില്‍ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. റോയിേട്ടഴ്‌സിന്റെ കണക്കുകള്‍ പ്രകാരം ഏകദേശം 1,100 പട്ടാളക്കാര്‍ക്ക് സ്ഥലത്ത് എത്തിയിട്ടുണ്ട്. ഈ വര്‍ഷം ആദ്യം കൊളംബിയയുടെ അയല്‍രാജ്യമായ പെറുവില്‍ ഉണ്ടായ വെള്ളപൊക്കത്തില്‍ 100ലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.
https://www.facebook.com/Malayalivartha
























