ഇനി കുട്ടികളോട് കളി വേണ്ട; കുട്ടികളോട് ലൈംഗിക ആസക്തിയുള്ളവരെ കണ്ടെത്താന്‍ പുതിയൊരു ടെസ്റ്റ്

കുട്ടികളോട് ലൈംഗിക ആസക്തിയുള്ളവരെ കണ്ടെത്തുന്ന പുതിയൊരു ടെസ്റ്റ് വികസിപ്പിച്ചെടുത്തു കഴിഞ്ഞു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാസല്‍ യൂണിവേഴ്‌സിറ്റി സൈക്യാട്രി ക്ലിനിക്കിലെ ഗവേഷകരാണ് തിരിച്ചിറിയല്‍ ടെസ്റ്റ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. 64 പേര്‍ക്കിടയില്‍ നടത്തിയ ടെസ്റ്റ് 95 ശതമാനവും വിജയം കണ്ടുവെന്നാണ് ഫോറന്‍സിക് വിഭാഗം മേധാവി മാര്‍ക്ക് ഗ്രാഫ് വ്യക്തമാക്കി.
കുട്ടികള്‍ നേരിടുന്ന ലൈംഗിക അതിക്രമങ്ങളിലെ കുറ്റാരോപിതരെ കണ്ടെത്തുന്നതിനും ഇത്തരത്തില്‍ വാസനയുള്ളവരെ ചികിത്സിക്കാനും സഹായിക്കുമെന്നതാണ് സൈക്യാട്രിക് ചികിത്സയുടെ പ്രത്യേകത. ടെസ്റ്റിന് വിധേയരാകുന്നവരുടെ കൈവിരലുകളില്‍ ഘടിപ്പിക്കുന്ന ഇല്‌ട്രോഡുകളിലൂടെ തലച്ചോറിന്റെ പ്രവര്‍ത്തനം വിലയിരുത്തപ്പെടുന്നത്.
പുറമേ ശ്വാസോച്ഛാസവും പള്‍സും ഇത് രേഖപ്പെടുത്തുന്നു. ഘടിപ്പിച്ചിരിക്കുന്ന ക്യാമറകള്‍ കണ്ണുകളുടെയും ശരീരത്തിന്റെ നേരിയ പ്രതികരണം പോലും തിരിച്ചറിയാന്‍ സാധിക്കുന്നു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക കേസുകളിലെ ആരോപണവിധേയര്‍ക്കെതിരെ നടപടികള്‍ എടുക്കാന്‍ സഹായിക്കുന്ന വിധത്തിലാണ് ടെസ്റ്റ് രൂപപ്പെടുത്തിയിട്ടുള്ളതെന്നും അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha




















