71 വര്‍ഷത്തിനുശേഷം അവര്‍ നാല് മിനിറ്റിന്റെ ഇടവേളയില്‍ ലോകത്തോട് വിട പറഞ്ഞു

71 വര്‍ഷം ഒരുമിച്ച് ജീവിച്ച ദമ്പതികള്‍ മരണത്തിലും ഒരുമിച്ചു. വെറും നാല് മിനിറ്റിന്റെ ഇടവേളയിലാണ് ഇവര്‍ ലോകത്തോട് വിട പറഞ്ഞത്. 93കാരനായ വില്‍ഫ് റസലും ഭാര്യ 91കാരി വെരയുമാണ് ഒരുമിച്ച് ലോകത്തോട് വിടപറഞ്ഞത്. മറവി രോഗവും പ്രായത്തിന്റെ അവശതകളും മൂലം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ദമ്പതികള്‍ മരിച്ചത്.
ലീസെസ്റ്ററിലെ മാഗ്‌ന കെയര്‍ ഹോമില്‍ വച്ച് വെള്ളിയാഴ്ച രാവിലെ 6.50ന് വില്‍ഫ് ആണ് ആദ്യം അന്ത്യശ്വാസം വലിച്ചത്. നാല് മിനിറ്റിന് ശേഷം ലീസെസ്റ്റര്‍ റോയല്‍ ആശുപത്രിയില്‍ വച്ച് വെരയും അന്ത്യശ്വാസം വലിച്ചു. ഒരു വര്‍ഷം മുമ്പ് മറവിരോഗം ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു വില്‍ഫ്. അവസാന കാലത്ത് വെരയെപ്പോലും തിരിച്ചറിയാന്‍ സാധിക്കാത്ത വിധം അദ്ദേഹത്തിന്റെ ഓര്‍മ്മ മറഞ്ഞിരുന്നു.
എഞ്ചിനീയറായിരുന്ന വില്‍ഫ് തന്റെ പതിനെട്ടാം വയസിലാണ് പ്രിയതമയെ കണ്ടുമുട്ടിയത്. അന്ന് വെരയ്ക്ക് പ്രായം പതിനാറ്. വില്‍ഫിനെ ആശുപത്രിയിലേക്ക് മാറ്റുന്നത് വരെ ഒരു രാത്രി പോലും പിരിഞ്ഞിരുന്നിട്ടില്ലാത്ത ദമ്പതികളാണ് വില്‍ഫും വെരയും.
https://www.facebook.com/Malayalivartha
























