സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് സ്‌ഫോടനം: പിന്നില്‍ 22 വയസ്സുള്ള ചാവേറാണെന്ന് അന്വേഷണസംഘം

റഷ്യന്‍ നഗരമായ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ സബ്‌വേ ട്രെയിനിലുണ്ടായ സ്‌ഫോടനത്തിനു പിന്നില്‍ ഇരുപത്തിരണ്ടുകാരനായ ചാവേറെന്ന് അന്വേഷണ സംഘം കണ്ടെത്തി. പഴയ സോവിയറ്റ് റിപ്പബ്ലിക് ഓഫ് കിര്‍ഗിസ്ഥാനില്‍ ജനിച്ച റഷ്യന്‍ പൗരനായ അക്ബര്‍സഹോന്‍ ദലഹലോവ് ആണ് അക്രമിയെന്നാണ് റഷ്യന്‍ അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ആക്രമണത്തിന് രണ്ടു ദിവസം മുന്‍പാണ് ഇയാള്‍ക്ക് 22 വയസ്സായത്. കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
ബെലാറസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് എത്തിയ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ സ്‌ഫോടനം നടക്കുമ്പോള്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലുണ്ടായിരുന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞു 2.40ന് ആണു സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനം നടന്നതിനു തൊട്ടടുത്ത മെട്രോ സ്‌റ്റേഷനില്‍നിന്നു കണ്ടെടുത്ത സ്‌ഫോടകവസ്തു സുരക്ഷാവിദഗ്ധര്‍ നിര്‍വീര്യമാക്കുകയും ചെയ്തിരുന്നു.

മോസ്‌കോയില്‍ മുന്‍പു ഭീകരാക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ഇതാദ്യമാണ്. കൊല്ലപ്പെട്ട 14 പേരില്‍ അക്രമി ഉള്‍പ്പെടുമോ എന്നകാര്യം വ്യക്തമല്ല. കൊല്ലപ്പെട്ടവരിലും പരുക്കേറ്റവരിലും വിദേശികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍, ഇവരുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ആക്രമണം നടത്തിയവര്‍ക്ക് തീവ്രഇസ്‌ലാമിക സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് സംശയിക്കുന്നതെന്ന് അന്വേഷണ സംഘം അറിയിച്ചു.
https://www.facebook.com/Malayalivartha
























