ഹൃദയം തകര്‍ന്ന് ഒരച്ഛന്‍; രണ്ടു പിഞ്ചോമനകളെ മാറോടുചേര്‍ത്ത് കണ്ണീരോടെ...

താലോലിച്ച് കൊതി തീരുന്നതിനു മുമ്പേ ഇരട്ട കളായ പൊന്നോമനകളെ നഷ്ടപ്പെട്ട വേദനയിലാണ് അബ്ദുള്‍ ഹമീദ് അല്‍ യൂസഫ് എന്ന അച്ഛന്‍. സിറിയയില്‍ ജനിച്ചുവെന്നതു മാത്രമാണ് അവര്‍ ചെയ്ത ഏക കുറ്റം.
ഇദ്‌ലിബില്‍ വിമതരുടെ നിയന്ത്രണത്തിലുള്ള ഥാന്‍ ഷെയ്ഖുനില്‍ ചൊവ്വാഴ്ചയുണ്ടായ രാസായുധ പ്രയോഗത്തിലാണ് യൂസഫിന്റെ ഒമ്പതു മാസം പ്രായമുള്ള അയാ, അഹ്മദ് എന്നീ പിഞ്ചോമനകളെ നഷ്ടമായത്.
മക്കളുടെ ജീവനറ്റ ശരീരവുമായി അവരുടെ മുഖത്തേക്കു നിറമിഴികളോടെ നോക്കുന്ന യൂസഫിന്റെ ചിത്രം മാത്രം മതി സിറിയന്‍ ജനതയുടെ ദുരിതത്തിന്റെ ആഴം മനസ്സിലാക്കാന്‍. ആര്‍ക്കും ഒന്നിനും തീര്‍ച്ചയില്ലാത്ത നാടായി മാറിയിരിക്കുന്നു സിറിയ. കണ്‍മുമ്പില്‍ ഉറ്റവര്‍ പിടഞ്ഞു മരിക്കുന്നതു നോക്കി നില്‍ക്കേണ്ട നിസഹായതയാണ് സിറിയന്‍ ജനതയ്ക്കുള്ളത്.

ആഭ്യന്തര യുദ്ധത്തില്‍ ഇതുവരെ കുടുംബാംഗങ്ങളും ബന്ധുക്കളുമായ 22 പേരാണ് യൂസഫിന് നഷ്ടമായത്.
കുടുംബാംഗങ്ങള്‍ ഓരോന്നായി നഷ്ടപ്പെടുന്നതു കണ്‍മുമ്പില്‍ കാണുമ്പോള്‍

ആ ഹൃദയം തകര്‍ന്നു പോകുകയാണ്. ബന്ധുക്കളെയെല്ലാം മറവുചെയ്തത് ഒരേ കുഴിമാടത്തിലാണ്. ബന്ധുക്കളോടൊപ്പം അതേ കുഴിമാടത്തിലാണ് കുഞ്ഞുങ്ങളേയും മറവു ചെയ്തത്. ബന്ധുക്കളോടൊപ്പം ഇപ്പോള്‍ തന്റെ കണ്‍മണികളേയും കൂടി നഷ്ടപ്പെട്ടപ്പോള്‍ ആ അച്ഛന് അതു താങ്ങാന്‍ കഴിയുന്നില്ല.
https://www.facebook.com/Malayalivartha
























