Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

അമേരിക്ക ഏര്‍പ്പെടുത്തിയ ലാപ്‌ടോപ് നിരോധനം ഫലപ്രദമല്ലെന്ന് ഖത്തര്‍ എയര്‍വേയ്‌സ്

08 APRIL 2017 02:54 PM IST
മലയാളി വാര്‍ത്ത

More Stories...

"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...

മരണത്തിന്റെ പടിവാതിലിലെത്തി അവര്‍ ജീവിതത്തിലേക്ക് തിരികെനടക്കുന്ന കാഴ്ച്ച..വധശിക്ഷ പരാജയപ്പെട്ട സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്..

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

അമേരിക്ക ഏര്‍പ്പെടുത്തിയ ലാപ്‌ടോപ് നിരോധനം ഒട്ടും ഫലപ്രദമല്ലെന്നു ഖത്തര്‍ എയര്‍വേയ്‌സ് സിഇഒ അക്ബര്‍ അല്‍ബേക്കര്‍ പറഞ്ഞു. അമേരിക്കയിലേക്കുള്ള വിമാനങ്ങളില്‍ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള ഭീകരാക്രമണം തടയാന്‍ വേണ്ടിയാണ് ഇങ്ങനൊരു നിയന്ത്രണം കൊണ്ടുവന്നത്. ഉത്തരാഫ്രിക്കയും മധ്യപൗരസ്ത്യ മേഖലയും ഉള്‍പ്പെടുന്ന മേനയിലെ 10 വിമാനത്താവളങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ കാബിന്‍ ലഗേജായി മൊബൈല്‍ ഫോണിനെക്കാള്‍ വലുപ്പമുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുപോകുന്നതിനാണ് മാര്‍ച്ച് 25നു യുഎസ് നിരോധനം ഏര്‍പ്പെടുത്തിയത്. ദോഹ, ദുബായ്, തുര്‍ക്കി വിമാനത്താവളങ്ങളില്‍ നിന്നുള്ളവര്‍ക്കു ലാപ്‌ടോപ് വിലക്കു ബാധകമാണ്. പത്തു വിമാനത്താവളങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്കു മാത്രം നിരോധനം ഏര്‍പ്പെടുത്തിയതിന്റെ യുക്തിയെയാണ് അല്‍ ബേക്കര്‍ ചോദ്യംചെയ്തത്. 

ലാപ്‌ടോപ്പുമായി യുഎസിലേക്കുള്ള വിമാനത്തില്‍ യാത്രചെയ്യുന്ന ഭീകരര്‍ക്കു മറ്റു വിമാനത്താവളങ്ങളെ ആശ്രയിക്കാനാകുമെന്ന് ഐറിഷ് ടൈംസിന് അനുവദിച്ച അഭിമുഖത്തില്‍ അല്‍ബേക്കര്‍ ചൂണ്ടിക്കാട്ടി. ഏറ്റവും അപകടകരമെന്നു കരുതപ്പെടുന്ന ചില വിമാനത്താവളങ്ങളെ യുഎസ് നിരോധനത്തില്‍നിന്ന് ഒഴിവാക്കിയെന്നും, എന്നാല്‍ ആ വിമാനത്താവളങ്ങള്‍ ഏതൊക്കെയാണെന്നു പരസ്യപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അല്‍ബേക്കര്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്കയിലേക്കുള്ള യാത്രികരിലേറെയും ഇപ്പോള്‍ യുഎസ് എയര്‍ലൈന്‍സുകളെക്കാള്‍ ആശ്രയിക്കുന്നതു ഗള്‍ഫ് എയര്‍ലൈന്‍സുകളെയാണ്. ഖത്തര്‍ എയര്‍വേയ്‌സ്, ഇത്തിഹാദ്, എമിറേറ്റ്‌സ് എന്നിവയാണ് യുഎസ് പൗരന്മാര്‍പോലും യാത്രയ്ക്കു തിരഞ്ഞെടുക്കുന്നത്. ചെലവു കുറവാണെന്നതും മികച്ച സൗകര്യങ്ങള്‍ ലഭ്യമാകുന്നതുമാണ് ഇതിനു കാരണം. ഇതിനെതിരെ അമേരിക്കന്‍ വ്യോമയാന കമ്പനികള്‍ യുഎസ് ഫെഡറല്‍ അധികൃതര്‍ക്കു പലവട്ടം പരാതി നല്‍കിയിരുന്നു. 

യുഎസ് എയര്‍ലൈന്‍സുകളിലേക്കു യാത്രക്കാരെ ആകര്‍ഷിക്കാനുള്ള നാടകം മാത്രമാണ് ഇപ്പോഴത്തെ ലാപ്‌ടോപ് നിരോധനമെന്നും പരക്കെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. എന്നാല്‍, ഇതു സംബന്ധിച്ച മാധ്യമവാര്‍ത്തകളെല്ലാം അമേരിക്കന്‍ അധികൃതര്‍ നിഷേധിക്കുകയാണു ചെയ്തത്. ഗള്‍ഫ് എയര്‍ലൈന്‍സുകള്‍ക്കു ജിസിസി സര്‍ക്കാരുകള്‍ വന്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്നും അതുപയോഗിച്ചു വന്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്‌സും ഇത്തിഹാദും എമിറേറ്റ്‌സും യാത്രക്കാരെ തട്ടിയെടുക്കുകയാണെന്നുമാണു യുഎസ് എയര്‍ലൈന്‍സുകളുടെ ആരോപണം. എന്നാല്‍, സര്‍ക്കാരില്‍നിന്നു തങ്ങള്‍ക്കു ലഭിക്കുന്നത് ഓഹരിയാണെന്നും അല്ലാതെ ധനസഹായമല്ലെന്നുമാണു ഗള്‍ഫ് എയര്‍ലൈന്‍സുകള്‍ പറയുന്നത്. നികുതിദായകരുടെ പണമെടുത്തല്ല തങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സ്വതന്ത്രമായി നിലനില്‍ക്കാനാവശ്യമായ ഓഹരിമൂലധനം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഓഹരിയും സാമ്പത്തിക സഹായവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാനാകാത്തവരാണ് അമേരിക്കന്‍ വ്യോമയാന കമ്പനികളുടെ തലപ്പത്തുള്ളതെന്നും അല്‍ബേക്കര്‍ തിരിച്ചടിച്ചു.




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (45 minutes ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (51 minutes ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (59 minutes ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (1 hour ago)

പ്രിയദർശിനി ബസുകളിൽ യാത്രാത്തിരക്കിൽ ഫോൺ കവർച്ച വ്യാപകം; വനിതാ ജീവനക്കാരുടെ മൊബൈലുകൾ നഷ്ടപ്പെട്ടു, ജാഗ്രത വേണമെന്ന് പോലീസ്...  (1 hour ago)

കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...  (1 hour ago)

ആർമി ഓഫീസർ ചമഞ്ഞ് ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് ലക്ഷങ്ങളും നഗ്നചിത്രങ്ങളും തട്ടിയ പ്രതി വിഴിഞ്ഞത്ത് പിടിയിൽ...  (1 hour ago)

വീഡിയോ നീക്കം ചെയ്ത പൊലീസ് നടപടി അന്യായമാണെന്ന് മുഖ്യമന്ത്രി  (1 hour ago)

അടൂരിനെ നടുക്കി തട്ടിക്കൊണ്ടുപോകൽ ശ്രമം; അഞ്ചാം ക്ലാസുകാരനെ ഒമ്നി വാനിലെത്തിയ ആറംഗസംഘം ബലമായി പിടിച്ചുകൊണ്ടുപോയി, ബോധം കെടുത്തി വഴിയിൽ ഉപേക്ഷിച്ചു...  (1 hour ago)

ഓപ്പറേഷൻ തൂഫാന് കുട്ടികളുടെ കത്ത്; 'പ്രിയപ്പെട്ട മക്കളെ' എന്ന് വിളിച്ച് ആഭ്യന്തരമന്ത്രിയുടെ മറുപടി...  (1 hour ago)

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അനിയന്ത്രിത സർവീസിനെതിരെ കർശന നടപടി; മദ്യപിച്ച് ബസ് ഓടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്  (1 hour ago)

ഐഇഡിസി ഉച്ചകോടി സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ  (2 hours ago)

ഇബിജി ഗ്രൂപ്പിൽ അർമ ക്യാപിറ്റലിൻ്റെ 10 കോടി രൂപയുടെ നിക്ഷേപം  (2 hours ago)

എംഐടി-ഡബ്ല്യുപിയുവും എഫ്‌പിഎസ്ബി ഇന്ത്യയും ധാരണാപത്രം ഒപ്പുവച്ചു  (2 hours ago)

ഫ്രെയർ എനർജിയുടെ ആദ്യ ബ്രാൻഡ് അംബാസഡറായി രോഹിത് ശർമ; ‘സോളാർ ഹോ, തോ ഫ്രെയർ ഹോ!’ ക്യാമ്പയിൻ ആരംഭിച്ചു  (2 hours ago)

Malayali Vartha Recommends