Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

ഈജിപ്തിൽ കോപ്റ്റിക് പള്ളികളിൽ ഐഎസ് ഭീകരാക്രമണം; 45 മരണം.

10 APRIL 2017 01:53 AM IST
മലയാളി വാര്‍ത്ത

കയ്റോ ∙ ഈജിപ്തിലെ അലക്സാൻഡ്രിയ, ടാൻഡ നഗരങ്ങളിൽ കോപ്റ്റിക് ക്രൈസ്തവരുടെ പള്ളികളിൽ ഭീകരസംഘടനയായ ഐഎസ് നടത്തിയ സ്ഫോടനങ്ങളിൽ 45 പേർ കൊല്ലപ്പെട്ടു; 140 പേർക്കു പരുക്കേറ്റു. ഓശാന ഞായറാഴ്ച വിശ്വാസികൾ തിങ്ങിനിറഞ്ഞുനിന്ന പള്ളികളിലാണു ഭീകരാക്രമണം. ന്യൂനപക്ഷമായ കോപ്റ്റിക് ക്രൈസ്തവർക്കുനേരെ സമീപകാലത്തു നടന്ന ഏറ്റവും വലിയ ആക്രമണമാണിത്.

കയ്റോയിൽനിന്നു 120 കിലോമീറ്റർ അകലെ നൈൽ തടത്തിലെ ടാൻഡ നഗരത്തിലെ സെന്റ് ജോർജ് പള്ളിയിൽ രാവിലെ ഒൻപതരയ്ക്കാണ് ആദ്യസ്ഫോടനം. അതിൽ 27 പേർ കൊല്ലപ്പെട്ടു; 71 പേർക്കു പരുക്കേറ്റു. ടാൻഡ കോടതി മേധാവി സാമുവൽ ജോർജും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.കുർബാന നടക്കുന്നതിനിടെ ചാവേർ സ്ഫോടനമുണ്ടായെന്നാണു ടിവി റിപ്പോർട്ട്. എന്നാൽ, പള്ളിക്കകത്തു സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് ഈജിപ്ത് അധികൃതർ അറിയിച്ചത്.

മണിക്കൂറുകൾക്കുശേഷം അലക്സാൻഡ്രിയയിലെ സെന്റ് മാർക് കോപ്റ്റിക് ഓർത്തഡോക്സ് കത്തീഡ്രൽ കവാടത്തിലെ ചാവേറാക്രമണത്തിൽ 18പേർ കൊല്ലപ്പെട്ടു; 66 പേർക്കു പരുക്കേറ്റു. കുർബാനയ്ക്കുശേഷം വിശ്വാസികൾ പുറത്തേക്കു വരുമ്പോഴായിരുന്നു സ്ഫോടനം. പള്ളിക്കകത്തേക്കു പ്രവേശിക്കാനെത്തിയ ചാവേറിനെ സുരക്ഷാ സൈനികർ തടഞ്ഞപ്പോഴാണു സ്ഫോടനമുണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി. കുർബാന നയിച്ച പോപ്പ് തവദ്രോസ് രണ്ടാമൻ പള്ളിവിട്ടശേഷമായിരുന്നു ഭീകരാക്രമണം. കത്തീഡ്രലിനുനേരെ നാലു മാസത്തിനിടെ രണ്ടാമത്തെ ആക്രമണമാണിത്.

ഐഎസ് രണ്ടു സ്ഫോടനങ്ങളുടെയും ഉത്തരവാദിത്തമേറ്റു. അതിനിടെ, ടാൻഡയിലെ സിദി അബ്ദൽ മുസ്‌ലിം പള്ളിയിൽ സ്ഥാപിച്ച രണ്ടു സ്ഫോടകവസ്തുക്കൾ സുരക്ഷാസേന കണ്ടെത്തി നിർവീര്യമാക്കി. ഈ മാസം 28നും 29നും ഫ്രാൻസിസ് മാർപാപ്പ ഈജിപ്ത് സന്ദർശിക്കാനിരിക്കെയാണു സ്ഫോടനങ്ങൾ.ഈജിപ്ത് ജനസംഖ്യയുടെ പത്തു ശതമാനമാണു കോപ്റ്റിക് ക്രൈസ്തവർ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (5 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (5 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (5 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (5 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (5 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (5 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (5 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (5 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (5 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (5 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (5 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (6 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (6 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (6 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (6 hours ago)

Malayali Vartha Recommends