കൂട്ടുകാരി മരിച്ചെന്ന വ്യാജ സന്ദേശം കവര്‍ന്നെടുത്തത് 11 കാരന്റെ ജീവന്‍

മിഷിഗണ്‍: സ്‌നാപ്ചാറ്റിലൂടെ മറ്റൊരാളാണെന്ന വ്യാജേന സ്വന്തം മരണവാര്‍ത്ത കൂട്ടുകാരനെ അറിയിച്ച പതിമൂന്നുകാരിക്ക് എതിരെ ക്രിമിനല്‍ കേസ്. കൂട്ടുകാരി മരിച്ചെന്ന സന്ദേശം ലഭിച്ച 11കാരനായ ടൈസന്‍ ബെന്‍സന്റെ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് നടപടി. സന്ദേശം ലഭിച്ച് രണ്ട് മണിക്കൂറിനുള്ളിലാണ് ടൈസന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സ്‌നാപ്പ്ചാറ്റില്‍ മറ്റൊരു സുഹൃത്തിന്റെ അക്കൗണ്ടിലൂടെയാണ് പെണ്‍കുട്ടി ടൈസന് സന്ദേശം അയച്ചത്.
ഇക്കഴിഞ്ഞ മാര്‍ച്ച് പതിനാലിനായിരുന്നു സംഭവം. സംഭവദിവസം സന്തോഷവാനായി വീട്ടിലെത്തിയ ടൈസന്‍ നിര്‍ബന്ധിക്കാതെ തന്നെ ട്യൂഷന് പോയി. രാത്രി ഭക്ഷണത്തിന് ശേഷമാണ് ഉറങ്ങാന്‍ കിടന്നത്.
എന്നാല്‍ കുട്ടികള്‍ ഉറങ്ങിയോയെന്ന് നോക്കാന്‍ മുറിയില്‍ എത്തിയ അമ്മ അവശനിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മൂന്നാഴ്ചയ്ക്ക് ശേഷം ടൈസന്‍ മരിക്കുകയായിരുന്നു.
സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് സെറ്റുകള്‍ തെറ്റായ രീതിയില്‍ ഉപയോഗിക്കല്‍, സൈബര്‍കുറ്റകൃത്യം എന്നിവയാണ് പെണ്‍കുട്ടിക്ക് എതിരെ ചുമത്തിയിരിക്കുന്ന കേസ്.
https://www.facebook.com/Malayalivartha
























