ഭാര്യയെയും വിദ്യാര്‍ത്ഥിയെയും വെടിവച്ച് കൊന്ന ശേഷം 53കാരന്‍ ആത്മഹത്യചെയ്തു

സന്‍ ബെര്‍നാര്‍ഡിനോയിലുള്ള എലിമന്ററി സ്‌കൂളില്‍, സ്‌പെഷ്യല്‍ എഡ്യൂകേഷന്‍ അദ്ധ്യാപികയെയും വിദ്യാര്‍ത്ഥിയെയും വെടിവച്ച് കൊന്ന ശേഷം 53കാരന്‍ ആത്മഹത്യ ചെയ്തു. അദ്ധ്യാപികയുമായി അകന്നു കഴിയുകയായിരുന്ന അവരുടെ ഭര്‍ത്താവാണ് ക്ലാസ് മുറിയില്‍ കയറി വെടിയുതിര്‍ത്തത്. സംഭവത്തില്‍ മറ്റൊരു വിദ്യാര്‍ത്ഥിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
സെട്രിക്ക് ആന്‍ഡേര്‍സണ്‍ എന്നയാളാണ് ഭാര്യ കാരൈന്‍ എലൈന്‍ സ്മിത്തിനെ (53)യും എട്ടു വയസുകാരനായ ജോനാഥന്‍ മാര്‍ട്ടിനസിനെയും കൊലപ്പെടുത്തിയത്. സ്മിത്തിന്റെ പിറകിലായി നില്‍ക്കുകയായിരുന്നു രണ്ടു വിദ്യാര്‍ത്ഥികളും. പതിനഞ്ച് കുട്ടികളും രണ്ട് അദ്ധ്യാപകരും സംഭവം നടക്കുന്‌പോള്‍ ക്ലാസില്‍ ഉണ്ടായിരുന്നു. സ്മിത്തിന്റെയും ആന്‍ഡേര്‍സണിന്റെയും വിവാഹം കഴിഞ്ഞിട്ട് കുറച്ചു മാസങ്ങളേ ആയിട്ടുള്ളു. എന്നാല്‍ ഇവര്‍ പിരിഞ്ഞു താമസിക്കുക ആയിരുന്നു. ഇയാള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയാണ്.
https://www.facebook.com/Malayalivartha
























